HOME
DETAILS

സോളാര്‍കേസ്: സുപ്രധാന രേഖകള്‍ കാണാനില്ല

  
backup
February 04 2018 | 03:02 AM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b0%e0%b5%87


കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി. സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ കത്ത് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും സരിതയും മറ്റു ചിലരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നാരോപിച്ച് കൊല്ലം ജില്ലാ മുന്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്ക്യൂട്ടറുമായിരുന്ന സുധീര്‍ ജേക്കബ് കൊട്ടാരക്കര ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജയില്‍ സൂപ്രണ്ട് മൊഴി നല്‍കിയത്.
സോളാര്‍ കേസില്‍ സരിത എസ്. നായരെ 2013 ജൂലൈ മൂന്നിന് പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
20ന് സരിതയെ എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയം തടവുകാര്‍ക്ക് നടത്താറുള്ള ദേഹപരിശോധനയില്‍ ഒരു കത്ത് കണ്ടെടുത്തു.
തുടര്‍ന്ന് ജയിലധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ കേസ് നടത്തിപ്പിലേക്ക് അഭിഭാഷകനെ ഏല്‍പ്പിക്കാനുള്ള കത്താണെന്ന് പറഞ്ഞതോടെ ജയില്‍ രേഖകളില്‍ ഉള്‍പ്പെടുത്തി സരിതയെത്തന്നെ കത്ത് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
നാലുദിവസം കഴിഞ്ഞ് സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ജയില്‍ അധികാരികളുടെ സാന്നിധ്യത്തില്‍ നിയമപരമായി 21 പേജുള്ള കത്ത് എണ്ണി തിട്ടപ്പെടുത്തി ഫെന്നി ബാലകൃഷ്ണന് കൈമാറി. 21 പേജ് എന്ന് കാണിച്ചിട്ടുള്ള കൈപ്പറ്റു രസീത് ജയില്‍ അധികൃതരുടെ ആവശ്യപ്രകാരം നല്‍കുകയും രസീത് ജയില്‍ രേഖകളില്‍ സൂക്ഷിക്കുകയും ചെയ്തു.
സോളാര്‍ കമ്മിഷന്റെ വിസ്താര വേളയില്‍ കമ്മിഷന്റെ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ട ജില്ലാ ജയില്‍ രേഖകളില്‍ സൂക്ഷിക്കുന്നതിലേക്കായി സൂപ്രണ്ട് തന്നെ നേരിട്ട് തിരികെ വാങ്ങിയ റെക്കോര്‍ഡുകളാണ് ഇപ്പോള്‍ കാണാതായത്. ഇതേക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ ജയില്‍ സൂപ്രണ്ടായി മുന്‍പ് സേവനം അനുഷ്ടിച്ചയാള്‍ നിയമപരമായി തനിക്ക് മേല്‍രേഖകള്‍ കൈമാറിയിട്ടില്ലെന്നാണ് പുതിയ സൂപ്രണ്ടിന്റെ മൊഴി.ജയില്‍ രേഖകളില്‍ ഒറിജിനല്‍ രേഖയുടെ ഫോട്ടോകോപ്പി മാത്രമെയുള്ളു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന മറ്റു പ്രതികളുടെ എല്ലാ രേഖകളും ഇപ്പോഴും ജയിലില്‍ ലഭ്യമായിട്ടുണ്ടെന്നും സൂപ്രണ്ട് കോടതിയെ അറിയിച്ചു. കത്തു കൈമാറിയ ജൂലൈ 24ന് ഫെന്നി ബാലകൃഷ്ണന്‍ സരിതയെ സന്ദര്‍ശിച്ച രേഖകള്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കി.
കേസ് വരുന്ന 24ലേക്ക് വിചാരണക്കായി മാറ്റിവച്ചിരിക്കയാണ്. കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകുമെന്നും സോളാര്‍ കമ്മിഷന്‍ മുന്‍പാകെ സരിത ഹാജരാക്കിയ കത്തിന്റെ ഒറിജിനല്‍ ലഭ്യമാക്കണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കി. കേസിലെ സുപ്രധാനമായ രേഖകള്‍ കാണാതായ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധീര്‍ ജേക്കബ്ബ് പറഞ്ഞു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  19 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  19 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  19 days ago