കേന്ദ്രസര്‍ക്കാര്‍ നടപടി മെഡിക്കല്‍ ഫാസിസം: സാദിഖലി തങ്ങള്‍
മാനന്തവാടി: ഇ അഹമ്മദ് സാഹിബിന്റെ വിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് മെഡിക്കല്‍ ഫാസിസമാണെന്നും ആരോഗ്യരംഗത്തെ ധാര്‍മികത ലംഘിച്ച രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെയും കേന്ദ്രസര്‍ക്കാരിലെയും അധികൃതര്‍ക്കു കാലം മറുപടി നല്‍കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍. ദമാം കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണവും ആരോഗ്യപദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ഇ. അഹമ്മദ് രാജ്യത്തെ പൗരന്മാര്‍ക്കു പുറമെ ഫലസ്ഥീന്‍ ഉള്‍പ്പെടെയുള്ള ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണു പ്രവര്‍ത്തിച്ചത്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യക്കുവേണ്ടി വാദിച്ച അഹമ്മദ് സാഹിബിനോട് കേന്ദ്രം ചെയ്തതു തികഞ്ഞ അനീതിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലമാണിതെന്നും ജനങ്ങളുടെ പ്രയാസങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കേ ജീവിതവരുമാനത്തിന്റെ ഒരുഭാഗം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവയ്ക്കാന്‍ തയാറാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ചടങ്ങില്‍ മൂന്ന് ബൈത്തുറഹ്മാ വീടുകള്‍, കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍, അവശത അനുഭവിക്കുന്ന 100 പേര്‍ക്കു മാസാന്ത ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 16.5 ലക്ഷം രൂപ വിതരണം ചെയ്തു. പുരസ്‌കാര വിതരണം പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി.
സി. മമ്മൂട്ടി എം.എല്‍.എ, കെ.ബി മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, പി.കെ അസ്മത്ത്, എം.കെ അബൂബക്കര്‍ ഹാജി, പി.കെ അബൂബക്കര്‍, പി.പി അയ്യൂബ്, ജയന്തി രാജന്‍, കണ്ണോളി മുഹമ്മദ്, പടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ്, പി. മുഹമ്മദ്, കെ. ഹാരിസ്, സി.കെ ഹാരിഫ്, പ്രീതാരാമന്‍, കേളോത്ത് അബ്ദുല്ല, സി. കുഞ്ഞബ്ദുല്ല, ലുഖ്മാനുല്‍ ഹകീം വി.പി.സി, ജാസര്‍ പാലക്കല്‍, പി.വി കുഞ്ഞിമുഹമ്മദ്, വി. അസൈനാര്‍ ഹാജി, ആമിന അവറാന്‍, കുഞ്ഞിമോയിന്‍ കാക്കിയ, നസീര്‍ വാളാട് സംസാരിച്ചു. കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.സി അസീസ് കോറോം സ്വാഗതവും കോഡിനേറ്റര്‍ പി.വി.എസ് മൂസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."