തുള്ളി വെള്ളമില്ലാതെ അമ്പലവയല്‍ വികാസ് കോളനി
അമ്പലവയല്‍: കൊടിയ വേനലിലും വറ്റാത്ത കിണറും വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് അമ്പലവയലിലെ വികാസ് കോളനിക്കാര്‍. പഞ്ചായത്തില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള കോളനിക്കാര്‍ക്കാണ് ഈ ദുരിതം.
ജില്ലയില്‍ തന്നെ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. കിണറില്‍ കണ്ണീരുപോലെ കിനിഞ്ഞിറങ്ങുന്ന വെള്ളമാണു നിലവില്‍ കോളനിക്കാര്‍ ശേഖരിക്കുന്നത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ഒരുകുടം വെള്ളം ലഭിക്കും. ദിവസം ഒരു കുടുംബത്തിന് ഒരു കുടം വെള്ളമാണു ലഭിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളം കിട്ടാനില്ല.
കോട്ടൂര്‍ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വെള്ളം പഞ്ചായത്തിന്റെ നാനാഭാഗത്തേക്കും എത്തുമ്പോഴാണു പഞ്ചായത്ത് ഓഫിസിന് മീറ്ററുകള്‍ മാത്രം അകലെ വികാസ് കോളനിക്കാര്‍ ജലം തേടി അലയുന്നത്. പഞ്ചായത്ത് വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളവും ഈ പ്രദേശത്തുകാര്‍ക്കു ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."