യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപെന്‍ഷനുകള്‍ അട്ടിമറിച്ച നടപടി പുനഃപരിശോധിക്കണമെന്ന്
ശാസ്താംകോട്ട: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപെന്‍ഷനുകളും ബി.പി.എല്‍ ലിസ്റ്റും അട്ടിമറിച്ച നടപടി എത്രയുംവേഗം പുനഃപരിശോധിച്ച് നടപ്പിലാക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. നിരന്തരം സത്യപ്രസ്താവനകള്‍ എഴുതിവാങ്ങി ക്ഷേമപെന്ഷന് വാങ്ങുന്നവരെ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ട പ്രൊവിഡന്റ് ഫണ്ട് പെന്ഷന്കാരുടെത് ഇല്ലാതാക്കി ക്ഷേമപെന്ഷന് പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരേയും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പെന്ഷന് സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരളാമിഷന് സോഫ്റ്റ് വെയറില്‍ നാളിതുവരേയും ഒരു മാറ്റവും വരുത്തിയിട്ടില്ലന്നും ഇതില്‍ മാറ്റം വരുത്തി പെന്ഷന് ഇല്ലാതായവരുടെ അപാകതകള്‍ പരിഹരിച്ച് പെന്ഷന് പുനഃസ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇത് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. യുവപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുന്ന പഞ്ചായത്ത് ആഫീസ് മാര്‍ച്ചിന്റെ ജില്ലാതല ഉല്‍ഘാടനം മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ആര് രാജശേകരന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. ഷാജഹാന്, ഡിസിസി ഭാരവാഹികളായ പി രാജേന്ദ്രപ്രസാദ്, പി നൂറുദ്ദീന്‍, പികെ രവി, കല്ലടഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ്, മണ്ഡലം പ്രസിഡന്റ് എബി പാപ്പച്ചന്, പിഎം സെയ്ദ്, ദിനേശ്ബാബു, സുരേഷ്ചന്ദ്രന്‍, വൈ നജീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."