HOME
DETAILS
MAL
രാമക്ഷേത്രത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്മാന്
backup
February 04 2018 | 03:02 AM
ലഖ്നൗ: അയോധ്യയിലെ രാമ ക്ഷേത്രത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി പറഞ്ഞു. രാമജന്മ ഭൂമിയെ എതിര്‍ക്കുന്നവര്‍ പാക്സ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോയി ഐ.എസില്‍ ചേരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്താമെന്നും അദ്ദേഹം പറഞ്ഞു. രാമ ക്ഷേത്ര പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസിനെ റിസ്വി സന്ദര്‍ശിച്ചു. മതേതരവാദികള്‍ രാമക്ഷേത്രത്തെ എതിര്‍ക്കില്ല. ഭീകരവാദികളായ മുസ്ലിംകള്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വസീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം വര്‍ഗീയ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് വസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശീഈ പണ്ഡിതന്മാര് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."