ഹരിയാനയില്‍ രണ്ട് കശ്മിര്‍ വിദ്യാര്‍ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം
ന്യൂഡല്‍ഹി: ഹരിയാനയില്‍ രണ്ട് കശ്മിര്‍ വിദ്യാര്‍ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റ ആക്രമണം. വെള്ളിയാഴ്ച ഉച്ചയക്ക് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ അഫ്ത്താബ് അഹമ്മദ്, അംജദ് അലി എന്നിവരെയാണ് 15 പേരടങ്ങിയ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ഹരിയാനയിലെ മഹേന്ദ്രഗ്രയിലാണ് സംഭവം.
രണ്ടു പേരും ഹരിയാന സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്. നിസ്‌കാരത്തിന് ശേഷം ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന ഇരുവരെയും പിന്നാലെയെത്തിയ ജനക്കൂട്ടം കമ്പുകളും കല്ലുകളും ഹെല്‍മറ്റും ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു.
എന്തിനാണ് അക്രമിക്കുന്നതെന്ന് ചോദിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. സഹായത്തിനായി ആരും മുന്നോട്ട് വന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മുഖത്തും കൈകാലുകളിലും പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മോചിതരായ ഇരുവരും സര്‍വകലാ ശാല അധികൃതര്‍ക്ക് പരാതി നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലിസ് അറിയിച്ചു.
മറ്റു മൂന്ന് പേരെ തിരിച്ചറിഞ്ഞെന്ന് മഹേന്ദ്രഗ്ര പൊലിസ് സുപ്രണ്ട് കമല്‍ദീപ് ഗോയല്‍ പറഞ്ഞു. സംഭവത്തില്‍ നടപടി വേണമെന്ന് ഹരിയാന പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജമ്മുകശ്മിര്‍ പൊലിസ് മേധാവി പറഞ്ഞു.
ഹരിയാന സര്‍ക്കാരിനോട് അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടുവെന്ന് ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. സംഭവം ഞെട്ടിച്ചുവെന്നും കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാണ് ഈ ഭീകരസംഭവമെന്നും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരേ ഹരിയാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."