വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നികുതി വരുന്നു
ന്യൂഡല്‍ഹി: വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 ബജറ്റില്‍ ഇത് സംബന്ധിച്ചുള്ള സൂചനകളുണ്ട്. ആദായ നികുതി നിയമത്തിന്റെ ഒന്‍പതാം അനുച്ഛേദം ഭേദഗതി ചെയ്ത് ഇന്ത്യയില്‍ ഉപയോക്താക്കളുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ പദ്ധതി.
രാജ്യത്ത് ഫിസിക്കല്‍ സാന്നിധ്യമല്ലാത്ത വന്‍തോതില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ ഇനി സര്‍ക്കാരിന് കീഴിലാവും. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ പേലെയുള്ള കമ്പനികളെ ഇതോടെ നികുതി സമ്പ്രദായത്തിലേക്ക് കൊണ്ടുവരും.ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡിജിറ്റല്‍ നികുതി വന്‍കിട കമ്പനികളെ മാത്രമല്ല ഇന്റര്‍നെറ്റ് ഡ്രവണ്‍ വിഭാഗത്തില്‍ ബിസിനസ് നടത്തുന്ന മുഴുവന്‍ കമ്പനികളെയും ബാധിക്കും.
ഇന്ത്യയില്‍ ഫിസിക്കല്‍ സാന്നിധ്യമില്ലാതെയാണ് മിക്ക ഇന്റര്‍നെറ്റ് കമ്പനികളും ബിസിനസ് നടത്തുന്നത്. നിലവില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് മാത്രമായി ഇക്വലൈസേഷന്‍ ലെവി ഏര്‍പ്പെടുത്തിയെങ്കിലും ഇത് കമ്പനികളുടെ പ്രവര്‍ത്തി മണ്ഡലത്തിലെ ചുരുങ്ങിയ ഭാഗം മാത്രമാണ്. ആ
ദായ നികുതി നിയമം അനുസരിച്ച് ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആഗോള തലത്തില്‍ ഇന്ത്യയെ വലിയ വിപണിയായിട്ടാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ കാണുന്നത്.
ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനായി ആദ്യംവേണ്ടത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ പുനര്‍വിചിന്തനമാണ്. ആദായ നികുതി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഇരട്ടനികുതി കരാറിലെ ലംഘനമാവുമെന്നാണ് നിലവിലെ നിയമം.
എന്നാല്‍ സര്‍ക്കാരിന് നികുതി അടക്കുന്ന നിയമം വന്‍കിട കമ്പനികള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കൃത്യമായ രൂപരേഖ വരുംദിവസങ്ങളില്‍ തയാറാക്കേണ്ടിയിരിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ രാജ്യങ്ങളിലെ നികുതി സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ പറഞ്ഞിരുന്നു.
നിരവധി രാജ്യങ്ങളുടെ പ്രതിസന്ധികള്‍ പരിഗണിച്ചുള്ള മാറ്റങ്ങള്‍ക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു കമ്പനിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി 20 ശതമാനത്തോളം നികുതി അടക്കുന്നുണ്ട്. ആഗോള തലത്തില്‍ അംഗീകരിക്കുന്ന തരത്തിലുള്ള നികുതി സമ്പ്രദായം രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അടയ്ക്കാന്‍ തായറാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."