മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ
കൊച്ചി: വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് (ഡബ്ല്യുസിസി) പുറമെ മലയാള സിനിമയില്‍ വനിതകള്‍ക്കായി പുതിയ സംഘടന രൂപംകൊണ്ടു. വനിതകളുടെ കൂട്ടായ്മ എന്ന പേരില്‍ രൂപികരിച്ച സംഘടന സംവിധായകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള (ഫെഫ്ക)യുടെ കീഴില്‍ പ്രവര്‍ത്തിക്കും. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍പേരെ സംഘടനയിലേക്കെത്തിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒമ്പതംഗ കോര്‍ കമ്മറ്റിക്ക് രൂപം നല്കി. എറണാകുളം വൈ.എം.സി.എയില്‍ ഇന്നലെ നടന്ന ആദ്യ യോഗത്തില്‍ ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, പ്രസിഡന്റ് സിബി മലയില്‍ എന്നിവര്‍ പങ്കെടുത്തു. ഭാഗ്യലക്ഷ്മിയാണ് കോര്‍കമ്മിറ്റിയുടെ അധ്യക്ഷയെങ്കിലും യോഗത്തില്‍ അവര്‍ പങ്കെടുത്തില്ല.
വസ്ത്രാലങ്കാരം, മേക്ക്അപ്, കേശാലങ്കരം, എഡിറ്റിങ് , സഹസംവിധായകര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍നിന്നുള്ള അന്‍പതോളം പേര് യോഗത്തിനെത്തി. കാമറയ്ക്ക് പിന്നില്‍ നില്ക്കുന്ന സാധാരണക്കാരായ വനിതകളെ മറ്റ് സംഘടനകള്‍ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായിരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഘടന.
സ്ത്രീകള്‍ ഏറ്റവും കൂടുതലയായി ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത് സിനിമാമേഖല ആയതിനാല്‍ സംഘടനയ്ക്ക് മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ അഭിനയ ലോകത്ത് നിന്നുള്ള വനിതകള്‍ പുതിയ സംഘടനയില്‍ അംഗങ്ങളാകുന്നില്ലെങ്കിലും പിന്നീട് അവരെയും ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."