നാദാപുരത്ത് സ്വീകരണം നല്കി
നാദാപുരം: എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് മേഖലാ ജാഥക്ക് നാദാപുരത്ത് സ്വീകരണം നല്കി. ആയഞ്ചേരിയിലെ സ്വീകരണത്തിന് ശേഷംരാത്രി ഒന്‍പതോടെ നാദാപുരത്തെത്തിയ ജാഥയെ ഫെഡറല്‍ ബാങ്ക് പരിസരത്തുനിന്നും മണ്ഡലം നേതാക്കളും യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്നു സമാപന വേദിയായ അല്മസാക്കിന് ഗ്രൗ@ണ്ടിലേക്ക് ആനയിച്ചു.
ഇന്നലെ രാവിലെ എലത്തൂരില്‍ നിന്നും ആരംഭിച്ച ജാഥ പയ്യോളി വടകര, ആയഞ്ചേരി, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് സമാപന കേന്ദ്രമായ നാദാപുരത്തെത്തിയത്.
സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. പൊതുയോഗത്തില്‍ കെ.സി അബു, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി. മോയിന്‍കുട്ടി, പി. ശാദുലി, ടി. സിദ്ദീഖ്, ഐ. മൂസ, കെ. പ്രവീണ്‍കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന്, സി.എന്‍ വിജയകൃഷ്ണന്, സെബാസ്റ്റ്യന്‍, കാര്ത്തികേയന്, കെ. ശങ്കരന് മാസ്റ്റര്‍, എന്‍ സുബ്രഹ്മണ്യന്, വി. കുഞ്ഞാലി, എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, ചീരമറ്റം തങ്കച്ചന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."