മോദി കഴുമരത്തിലേറ്റിയത് സാധാരണക്കാരെ: എം.കെ രാഘവന്‍ എം.പി
കാക്കൂര്‍: കറന്‍സി പ്രശ്‌നത്തിന് 50 ദിവസം കൊണ്ട് പരിഹാരം കണ്ടില്ലെങ്കില്‍ തന്നെ കഴുമരത്തിലേറ്റാമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കഴുമരത്തിലേറ്റിയത് സാധാരണ ജനങ്ങളെയാണെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന മേഖലാ ജാഥക്ക് കാക്കൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തില്‍ കയറിയവരാണ് മോദിയും പിണറായിയുമെന്നും രാഘവന്‍ പറഞ്ഞു. എം.പി ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റന്‍ എം.കെ മുനീര്‍ എം.എല്‍.എ, കെ.പി കുഞ്ഞിക്കണ്ണന്‍, സി.മോയിന്‍കുട്ടി, കെ.സി അബു, അഡ്വ.ടി സിദ്ദീഖ്, അഡ്വ.പി.എം നിയാസ്, വി.കുഞ്ഞാലി, സി.എന്‍ വിജയകൃഷ്ണന്‍, ഉമര്‍ പാണ്ടികശാല, മലയില്‍ അബ്ദുല്ലക്കോയ, ടി.പി മുസ്തഫ, യു.വി ദിനേശ്മണി, കെ.സി ബാലകൃഷ്ണന്‍, എന്‍.സുബ്രഹ്മണ്യന്‍, ടി.കെ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ഒ.പി നസീര്‍ സ്വാഗതവും വി.കെ മോഹനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."