സഊദി എയര്‍ലൈന്‍സില്‍ ഇനി രണ്ടു ദിവസം മുന്‍പ് ബോര്‍ഡിങ് പാസ്
ജിദ്ദ: സഊദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി രണ്ടു ദിവസം മുന്‍പ് ബോര്‍ഡിങ് പാസ് ലഭിക്കാനുള്ള സൗകര്യം വരുന്നു. ഇന്നലെയാണ് ഈ സേവനം എയര്‍ലൈന്‍സ് ആരംഭിച്ചത്.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ബോര്‍ഡിങ് പാസ് ഇഷ്യൂ ചെയ്യാനുള്ള സൗകര്യമാണ് സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. സെല്‍ഫ് സര്‍വിസ് വഴിയാണ് ഈ സേവനം ലഭ്യമാകുക.
ഓണ്‍ലൈന്‍ വഴിയോ സഊദി എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ പ്രത്യേക മെഷിനുകള്‍ വഴിയോ ഈ സേവനം ലഭിക്കും.
ഇതുവരെ 24 മണിക്കൂര്‍ മുന്‍പു മാത്രമേ ബോര്‍ഡിങ് പാസ് ഇഷ്യൂ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങും, ബോര്‍ഡിങ് പാസ് ഇഷ്യൂ ചെയ്യുന്നതും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് സഊദി എയര്‍ലൈന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ തയ്യിബ് പറഞ്ഞു.
ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ ഈ വര്‍ഷാവസാനത്തോടെ അന്ത്രാരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വര്‍ഷത്തില്‍ 30 ലക്ഷത്തിലധികം സീറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സേവനത്തിനായി എട്ടു പുതിയ വിമാനങ്ങള്‍ കമ്പനി വാങ്ങുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."