HOME
DETAILS

റഷ്യക്കെതിരേ അമേരിക്കയുടെ പുതിയ ആണവ പടയൊരുക്കം

  
backup
February 04 2018 | 04:02 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%81


വാഷിങ്ടണ്‍: റഷ്യയുടെ ആണവ തന്ത്രങ്ങളില്‍ അമേരിക്കയ്ക്ക് കടുത്ത ആശങ്ക. ഇതേതുടര്‍ന്ന് സ്വന്തം ആണവശേഷി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യു.എസ് ഭരണകൂടം. കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം പുറത്തിറക്കിയ നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ മാനങ്ങളുള്ളതാണു പുതിയ നീക്കം. റഷ്യയില്‍നിന്നുള്ള ഭീഷണി തടയാനായി അടുത്തിടെയായി ട്രംപ് ഭരണകൂടം നിലപാട് ശക്തമാക്കുന്നതായി അടുത്തിടെ സൂചനയുണ്ടായിരുന്നു. റഷ്യയും ട്രംപ് ഭരണകൂടവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണു പുതിയ നീക്കം. ഉത്തര കൊറിയയുടെ ആണവ ഭീഷണിയെ ചെറുക്കാനായും അമേരിക്ക അടുത്തിടെ റഷ്യന്‍വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഐ.എസ്, താലിബാന്‍, അല്‍ ഖാഇദ തുടങ്ങിയ ഭീകരസംഘങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍നിന്ന് താല്‍ക്കാലികമായി പെന്റഗണ്‍ റഷ്യയ്‌ക്കെതിരായ പടയൊരുക്കത്തിലേക്കു ശ്രദ്ധ തിരിച്ചതായും വാര്‍ത്തയുണ്ട്. ചൈനയും റഷ്യയും അമേരിക്കയ്ക്ക് വന്‍ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ യു.എസ് വൃത്തങ്ങള്‍ സമ്മതിച്ചിരുന്നു.
ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യു എന്ന പേരിലാണ് നയരേഖ തയാറാക്കിയിരിക്കുന്നത്. എത്ര ചെറിയ തോതിലാണെങ്കിലും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് അസ്വീകാര്യമാണെന്ന് റഷ്യയെ ബോധ്യപ്പെടുത്തുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് രേഖയില്‍ പറയടുന്നു.
യു.എസ് പുറത്തുവിട്ട നയരേഖ നിരാശാജനകമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റഷ്യന്‍ വിരുദ്ധ മനോഭാവവും സംഘട്ടന സ്വഭാവവുമാണ് ഇതിനുള്ളതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'വാഷിങ്ടണ്‍ പുതുതായി കൈക്കൊണ്ട സമീപനം ഞങ്ങള്‍ കണക്കിലെടുക്കുന്നു. റഷ്യയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ കൈക്കൊള്ളും'-പ്രസ്താവന വ്യക്തമാക്കി. നയരേഖയില്‍ റഷ്യക്കെതിരായി ഉന്നയിച്ച ആരോപണങ്ങളെ മന്ത്രാലയം തള്ളിക്കളഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago