സഊദിയില്‍ വന്‍കിട ടെക്നോളജി ഹബ് വരുന്നു
റിയാദ്: സഊദിയില്‍ അതിവിപുലമായ ടെക്നോളജി ഹബ് സ്ഥാപിക്കാന്‍ വന്‍കിട കമ്പനികള്‍ കൈകോര്‍ക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സഊദി അരാംകോയും ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റും സംയുക്തമായാണ് ടെക്നോളജി ഹബ് സ്ഥാപിക്കുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമായ ആല്‍ഫബെറ്റുമായി ചേര്‍ന്നുള്ള ചര്‍ച്ചകള്‍ യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഹബായിരിക്കും സഊദിയില്‍ തയാറാകുക.
ഹബ് സജ്ജമാകുന്നതോടൊപ്പം സഊദിയില്‍ ഡാറ്റാ സെന്ററുകളും സ്ഥാപിക്കപ്പെടും. ഡാറ്റാ സെന്ററുകളുടെ നിയന്ത്രണം, രണ്ടണ്ടു സ്ഥാപനങ്ങളുടെയും വീതംവയ്പ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമാകുമെന്ന് സഊദി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ സിലിക്കണ്‍ വാലിക്കു സമാനമായ സാങ്കേതിക കേന്ദ്രമായിരിക്കും സഊദിയില്‍ ഉയരുക. ഇതോടെ ഇന്റര്‍നെറ്റ് സേവനത്തിന് യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സമുദ്ര കേബിളുകള്‍ ആശ്രയിക്കേണ്ടണ്ട ആവശ്യം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകില്ല.
നിലവില്‍ സഊദിയില്‍ സാങ്കേതിക മേഖലയില്‍ ഭീമമായ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി സഊദി അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
സഊദിയില്‍ മൂന്ന് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് നൂറുകോടി ഡോളറിന്റെ ഉടമ്പടിയാണ് ആമസോണ്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യു.എസ് സന്ദര്‍ശനത്തില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."