പരാജയം ന്യൂനപക്ഷ വോട്ട് ചോര്‍ച്ച മാത്രമാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തത്: മുസ്‌ലിംലീഗ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം ന്യൂനപക്ഷ വോട്ട് ചോര്‍ച്ച മാത്രമാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു.
ഇത്തരം കണ്ടെത്തലുകള്‍ കുരുടന്‍ ആനയെ കണ്ടതിന് തുല്യമാണ്. കല്‍പ്പറ്റയില്‍ 34 ബൂത്തുകളിലാണ് യു.ഡി.എഫിന് ലീഡ് നേടാന്‍ സാധിച്ചത്. ഇതില്‍ 31ഉം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിതാമസിക്കുന്നതും മുസ്‌ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളുമാണ്. പരമ്പരാഗതമായി യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്ന തോട്ടം മേഖലയിലും കുടിയേറ്റ പ്രദേശങ്ങളിലും തൊഴിലാളികള്‍ക്കിടയിലും ഏറെ പിന്നാക്കം പോയതും പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളില്‍ ആറായിരത്തില്‍പരം ഇത്തവണ കുറവുണ്ടായിട്ടുണ്ട്. ഇത് കാണപ്പെടാത്ത അടിയൊഴുക്കാണ്. മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായി സ്വന്തം പാളയത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആരോപണങ്ങളെ കൂട്ടമായി പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ചയും തിരിച്ചടിയായി. ബി.ജെ.പിയെ ഭയന്നത് കൊണ്ട് ഗണ്യമായി രീതിയില്‍ സി.പി.എമ്മിന് വോട്ട് വര്‍ദ്ധനയുണ്ടായെന്ന വാദം ബാലിശമാണ്.
ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്റെ വിജയം ഇത്തരം വാദത്തിന്റെ മുനയൊടിക്കുന്നതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ പോലും വിള്ളല്‍ വീഴ്ത്തിയാണ് അവിടെ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. അപസ്വരങ്ങളുടെ പഴുതുകള്‍ അടച്ചതു കൊണ്ടാണ് വിജയത്തിന്റെ മാറ്റ് വര്‍ദ്ധിച്ചതെന്നും യോഗം വിലയിരുത്തി. പി.കെ അബൂബക്കര്‍, ടി. മുഹമ്മദ്, കണ്ണോളി മുഹമ്മദ്, എം.കെ അബൂബക്കര്‍ ഹാജി, കെ.സിയ മായിന്‍ ഹാജി, റസാഖ് കല്‍പ്പറ്റ, എം.എ അസൈനാര്‍, പടയന്‍ മുഹമ്മദ്, ടി.ഹംസ, എന്‍.കെ റഷീദ്, എം. ബാപ്പുട്ടി ഹാജി, സലിം മേമന, സി.കെ ഇബ്രാഹിം ഹാജി, കളത്തില്‍ മമ്മൂട്ടി, നാസര്‍ കാതിരി, പി. ഉസ്മാന്‍, പി. മൂസ്സ ഹാജി, എസ്.എം. ഷാഹുല്‍ ഹമീദ്, കെ.സി ആലി. ടി. നാസര്‍, പി. ആലിഹാജി, സി. അസ്സൈനു, കെ. എ മുജീബ്, എം.കെ മൊയ്തു, സി. നൂറുദ്ദീന്‍, എ.പി ഹമീദ്, പി. ഇസ്മായില്‍, പി.വി കുഞ്ഞിമുഹമ്മദ്, വി. അസ്സൈനാര്‍ ഹാജി, എം.സി ഇബ്രാഹിം ഹാജി, പി.കെ അസമത്ത്, വി. ഉമ്മര്‍ഹാജി, കേളോത്ത് അബ്ദുല്ല, പി.സി ഇബ്രാഹിം ഹാജി, റസാഖ് അണക്കായി, റിയാസ് കല്ലുവയല്‍, ബഷീറാ അബൂബക്കര്‍, ബീന അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."