പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി
ഉരുവച്ചാല്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണാഭരണവും പണവും കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. മാലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തോലമ്പ്രശാസ്ത്രി നഗറിലെ പുത്തന്‍ വീട്ടില്‍ സി.ലീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ ചെറിയ പാത്രത്തില്‍ സൂക്ഷിച്ച മൂന്നര പവന് തൂക്കം വരുന്ന മാലയും 50,000 രൂപയുമാണ് കവര്‍ന്നത്. ഞായറാഴ്ച്ചരാത്രി അലമാരയില്‍ നിന്ന് ആഭരണമെടുക്കാന്‍ നോക്കുമ്പോഴാണ് മോഷണം പോയത് അറിയുന്നത്.
ലീല ജോലിക്ക് പോകുമ്പോള്‍ വീട് അടച്ചിടാറുണ്ടായിരുന്നു.എട്ടാം തീയതി യാണ് അലമാരയില്‍ സ്വര്‍ണവും പണവുംസൂക്ഷിച്ചത്. ലീലയുടെ പരാതിയില്‍ മാലൂര്‍ എസ് ഐ കെ.രാജന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്ന് ഡോംഗ് സ്ക്വാഡും വിരളടയാള വിദ്ഗധരും വീട്ടിലെത്തി പരിശോധന നടത്തി. ഒരാഴ്ചമുന്പ് മാലൂരിന്റ അടുത്ത പ്രദേശമായ മട്ടന്നൂരിലും വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. ഇന്ദിരാനഗറിലെ ഒരു വീട്ടില്‍ പട്ടാപകല്‍ നടന്ന കവര്‍ച്ചയില്‍ നാലു പവന് സ്വര്‍ണാഭരണവും 10,000 രൂപയുമായിരുന്നു മോഷണം പോയത്. ഈ കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."