രാഷ്ട്രീയത്തില്‍ പൊരുത്തപ്പെടാനാവാത്ത കലുഷിതാവസ്ഥ: ഡോ.വി രാമചന്ദ്രന്‍
മാഹി: രാഷ്ട്രീയ രംഗത്ത് നിലവിലുള്ള കലുഷിതാവസ്ഥ ഒരു രാഷ്ടീയക്കാരനാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത എന്നെ പോലൊരു അധ്യാപകന്റെ മനോഘടനക്ക് ഇണങ്ങുന്നതല്ലെന്ന് ബോധ്യമായതായി മാഹി എം.എല്‍.എ ഡോ.വി. രാമചന്ദ്രന്‍.
മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് മലയാള വിഭാഗവും, മലയാളം പൂര്‍വവിദ്യാര്‍ഥി സംഘവും ചേര്‍ന്ന് നടത്തിയ പ്രൊഫ. വസുന്ധര രാധാകൃഷ്ണന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷവും സമ്മര്‍ദ്ദവും താങ്ങാനാവുന്നതിലുമപ്പുറമാണ്.
രാഷ്ട്രീയ രംഗത്ത് പയറ്റിത്തെളിഞ്ഞവര്‍ക്ക് ഇതൊക്കെ സാധാരണമാണെങ്കിലും അധ്യാപക വൃത്തിയെ നെഞ്ചോട് ചേര്‍ത്ത തനിക്ക് ഇതില്‍ നിന്നും ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും പ്രശ്‌നകലുഷിതമായ രാഷ്ട്രീയ രംഗത്ത് നിന്നും ലഭിക്കുന്നില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഡോ ജെ.സുകുമാര്‍ അധ്യക്ഷനായി.
സ്ത്രീ ക്ഷമയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞ് മഹത്വവത്കരിക്കുമ്പോള്‍ വാസ്തവത്തില്‍ ജനാധിപത്യ ബോധമില്ലാത്ത മനോഭാവമാണ് വെളിവാക്കപ്പെടുന്നതെന്ന് ഡോ. എസ്.ശാരദക്കുട്ടി പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ ,
ഡോ.വത്സലന്‍ വാതുശ്ശേരി, ഡോ.മഹേഷ് മംഗലാട്ട്, ഡോ.എസ്.എസ്.ശ്രീകുമാര്‍, അഡ്വ.രഞ്ചിത്ത്, അഡ്വ.സത്യപ്രിയന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."