സഊദിയില്‍ ആല്‍ഫബെറ്റ് അരാംകോ സംയുക്ത ടെക്‌നോളജി ഹബ്ബ് വരുന്നു; ടെക്‌നോളജിയില്‍ സഊദിയുടെ മുഖം മാറും
റിയാദ്: സഊദിയില്‍ അതി വിപുലമായ ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കാന്‍ വന്‍കിട കമ്പനികള്‍ കൈകോര്‍ക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സഊദി അരാംകോയും ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റും സംയുക്തമായി സഹകരിച്ചാണ് ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായ ആല്‍ഫബെറ്റ് ചര്‍ച്ചകള്‍ യാഥാര്‍ഥ്യമായാല്‍ ലോകത്തെ ലോകത്തിലെ ഏറ്റവും വലിയ കൂടിച്ചേരലുകളിലൂടെ വന്‍കിട ടെക്‌നോളജി ഹബ്ബായിരിക്കും സഊദിയില്‍ യാഥാര്‍ഥ്യമാകുക. ഇതോടെ സഊദിയില്‍ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കപ്പെടും. ഡാറ്റാ സെന്ററുകളുടെ നിയന്ത്രണം, രണ്ടു സ്ഥാപനങ്ങളുടെയും ഭാഗം വെക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമാകുമെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതി യാഥാര്‍ഥ്യമായായില്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിക്ക് സമാനമായ ടെക്‌നോളജി സെന്ററായിരിക്കും സഊദിയില്‍ ഉയരുക. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളിലില്‍ സഊദി സ്ഥാനം പിടിക്കുന്നതിനു പുറമെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സെന്ററായും സഊദി മാറും. മാത്രമല്ല, ഇന്റര്‍നെറ്റ് സേവനത്തിനു യൂറോപ്പുമായി ബന്ധിപിപ്പിക്കുന്ന സമുദ്ര കേബിളുകള്‍ ആശ്രയിക്കേണ്ട ആവശ്യവും മിഡില്‍ ഈസ്റ്റിനുണ്ടാകില്ല. കൂടാതെ മിഡ്ഡില്‍ ഈസ്റ്റടക്കം മേഖലയില്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ശക്തമായ സ്വാധീനവും സഊദി നേടും. നിലവില്‍ സഊദിയില്‍ സാങ്കേതിക വിദ്യാ മേഖലയില്‍ ഭീമമായ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി സഊദി ചര്‍ച്ചകള്‍ നടത്തി വരികയാണ്.
സഊദിയില്‍ മൂന്നു ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് നൂറു കോടി ഡോളറിന്റെ ഉടമ്പടികളാണ് ആമസോണ്‍ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നടക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. രാജ്യത്ത് വിവിധ സംരഭങ്ങള്‍ കൊണ്ട് വന്ന് ലോകോത്തര മേന്മയുള്ള കേന്ദ്രമാക്കി മാറ്റുകയെന്ന കിരീടാവകാശിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് വന്‍കിട കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി സഊദിയിലേക്ക് ആകര്‍ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."