ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധ്യാപക ലെവി: ഹയര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല
റിയാദ്: സഊദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധ്യാപകരില്‍ ആശ്രിത വിസകളില്‍ കഴിയുന്നവര്‍ 9500 റിയാല്‍ അടക്കണമെന്ന സഊദി അധികൃതരുടെ തീരുമാനത്തില്‍ പഠനം നടത്താന്‍ നാലംഗ സമിതിയെ നിയമിച്ചു. അംബാസിഡര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹയര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നാലംഗ സമിതിയെ നിയമിച്ചത്. ഓരോ സ്‌കൂളിലും ലെവി അടക്കേണ്ട അധ്യാപകരുടെ എണ്ണം, അധിക സാമ്പത്തിക ബാധ്യത, മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പഠിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് തയ്യാറാക്കുകയും ശേഷം യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയും ചെയ്യാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ശാരണയായത്.
രണ്ടു മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും കമ്മിറ്റി ചര്‍ച്ച ചെയ്തത് . ഒന്നുകില്‍ നിലവില്‍ തുടര്‍ന്ന് അജീര്‍ വഴിയുള്ള നിയമനം ഒഴിവാക്കി എംബസി സ്‌കൂളുകളില്‍ നേരിട്ട് വിശകളില്‍ അധ്യാപകരെ നിയമിക്കുക, അല്ലെങ്കില്‍ ആശ്രിത വിസകളില്‍ ഉള്ള അധ്യാപകരുടെ ചിലവുകള്‍ സ്‌കൂളുകള്‍ വഹിച്ച് അധ്യാപകരെ നില നിര്‍ത്തുക. എന്നാല്‍ ആകൂളുകളുടെ നില നില്‍പ്പും അധിക സാമ്പത്തിക ബാധ്യതയും മൂലം ഇതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയവര്‍ വാര്‍ഷിക ലെവിയായി 9500 റിയാല്‍ അടക്കണമെന്നാണ് മന്ത്രാലയ നിര്‍ദേശം. ഇതോടെ മലയാളികളുള്‍പ്പെടെ സഊദിയിലെ 90 ശതമാനം അധ്യാപകരും പ്രതിസന്ധിയിലായിരിക്കുകയാണ് .
രാജ്യത്തെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ 90 ശതമാനം അധ്യാപികമാരും ആശ്രിത വിസയിലെത്തി അജീറില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നവരാണ്. എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്‌കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല. ഇപ്പോള്‍ ആശ്രിത വിസയിലുള്ളവര്‍ക്കാണ് ലെവി അടക്കേണ്ടത്. നിതാഖാത് പദ്ധതിയോടെ ആശങ്കയിലായിരുന്ന ഇവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് ആശ്രിത വിസക്കാര്‍ക്ക് അനുവാദം നല്‍കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് മുതലാണ് പുതിയ ലെവി അടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."