സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് ഇന്ത്യ: ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ ജയംകണ്ടു
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് കണക്ക് ചോദിച്ച് ഇന്ത്യ. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് തളച്ച ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 20.3 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റു മാത്രമാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
ധവാന്റെ അര്‍ധസെഞ്ചുറിയും (56 പന്തില്‍ 51 റണ്‍സ്) കോഹ്‌ലിയുടെ 46 റണ്‍സുമാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് ചേര്‍ക്കുമ്പോഴാണ് രോഹിത് പുറത്തായത്.
ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ചത്. മികച്ച തുടക്കം നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല(23)യെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെയാണ് വിക്കറ്റ് കൊയ്ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്.
ചാഹല്‍കുല്‍ദീപ് യാദവ് ബൗളിങ് ജോഡികള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കി. ഇവരുടെ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ 32.2 ഓവറിനുള്ളില്‍ 118 റണ്‍സിന് കൂടാരം കയറി. ഇരുവരും കൂടി എട്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ചാഹല്‍ എട്ട് ഓവറില്‍ 22 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. യാദവാകട്ടെ ആറു ഓവറില്‍ 20 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറയും ഭുവനശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
25 റണ്‍സ് നേടിയ ഡുമിനിയും സോണ്‍ഡോയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. 23 റണ്‍സ് നേടിയ അംലയും 20 റണ്‍സ് നേടിയ ഡി കോക്കുമാണ് കൂടുതല്‍ റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."