HOME
DETAILS
MAL
ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്
backup
May 30 2016 | 19:05 PM
ഗൂഡല്ലൂര്‍: ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്. ഫഹ്‌റുന്നീസ (28), നജീം (12), ഗോപിനാഥ് (24) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മേട്ടുപാളയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടി-മേട്ടുപാളയം ദേശീയ പാതയിലെ ബര്‍ളിയാറിലാണ് അപകടം നടന്നത്.
കോയമ്പത്തൂരിലെ പീളമേട്ടില്‍ നിന്ന് പന്തല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയും ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന വാനുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ സ്ഥലം എസ്.ഐ പൊന്‍രാജ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."