HOME
DETAILS

ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുമ്പോള്‍

  
backup
February 05 2018 | 02:02 AM

aayudhangalkk-moorcha-koodumpol

ഒരു വനത്തില്‍നിന്നു നൂറു മരം മുറിക്കാന്‍ അധികാരികള്‍ രണ്ടു തൊഴിലാളികളെ ഏല്‍പ്പിച്ചു. ഒരോരുത്തരും 50 മരം മുറിക്കണം. നിര്‍ദേശം കിട്ടിയ ഉടന്‍ ഒന്നാമത്തെയാള്‍ മരം മുറിക്കാനാരംഭിച്ചു. ഒരു നിമിഷവും പാഴാക്കാതെ കഠിനമായി അധ്വാനിച്ചു. ആദ്യദിവസം 15 മരം മുറിച്ചു. അടുത്തദിവസം അതു പത്തായി ചുരുങ്ങി. മൂന്നാംദിവസം അഞ്ചും. ദിവസം കഴിയുന്തോറും ക്ഷീണവും ആലസ്യവും കൊണ്ട് അയാള്‍ പൊറുതി മുട്ടി. 

രണ്ടാമത്തെയാള്‍ നിര്‍ദേശം കിട്ടിയ ഉടന്‍ മരംവെട്ടല്‍ ആരംഭിക്കുകയല്ല ചെയ്തത്. അയാള്‍ ഒരിടത്തു ചെന്നിരുന്നു ശ്രദ്ധയോടെ മഴുവിനു മൂര്‍ച്ച കൂട്ടി. ഇതുകണ്ട ഒന്നാമന്‍ രണ്ടാമനെ മടിയനെന്നു പരിഹസിച്ചിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ മഴു മൂര്‍ച്ചകൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദിവസങ്ങള്‍ കടന്നുപോയി.
രണ്ടാമന്റെ ഉദാസീനത കണ്ട് ഒന്നാമനു കലി കയറി. അയാള്‍ മുഴുവന്‍ സമയവും വെറുതെയിരുന്നു തന്നെക്കൊണ്ടു കഠിനപ്രവൃത്തി ചെയ്യിക്കുകയാണെന്നു കുറ്റപ്പെടുത്തി. ഒടുവില്‍ രണ്ടാമന്‍ മൂര്‍ച്ചകൂട്ടിയ മഴുവുമായി മരംവെട്ടാരംഭിച്ചു. ഒരു ദിവസം കൊണ്ട് അത്യധികം അധ്വാനിക്കാതെ തന്നെ അയാള്‍ തന്റെ വിഹിതമായ 50 മരങ്ങളും വെട്ടിവീഴ്ത്തി. അപ്പോഴും ഒന്നാമന്‍ എണ്ണം തികയ്ക്കാന്‍ സാഹസപ്പെടുകയായിരുന്നു.
എന്താണീ കഥയിലെ പാഠം.


സ്വകാര്യജീവിതത്തിലായാലും തൊഴില്‍രംഗത്താണെങ്കിലും നാം 'മരം മുറിക്കാന്‍' (പ്രവര്‍ത്തിക്കാന്‍) ഒരുങ്ങും മുമ്പ് നൈപുണ്യമെന്ന ആയുധം മൂര്‍ച്ച കൂട്ടാറുണ്ടോ. ജോലി തുടങ്ങും മുമ്പ് അതിനായി മാനസികമായും ശാരീരികമായും ഒരുങ്ങണം. മനഃസാന്നിധ്യത്തോടെയും നല്ല മനോഭാവത്തോടെയും തൊഴിലിനെ സമീപിക്കുമ്പോള്‍ വിജയം നേടാന്‍ കുറഞ്ഞ അധ്വാനം മതി. സാഹചര്യസമ്മര്‍ദത്താലോ അലസതയാലോ തയാറെടുപ്പില്ലാതെ ധൃതിപ്പെട്ട് നേരേ ഉദ്യമത്തിലേക്കു പ്രവേശിച്ചാല്‍ ക്ലേശകരമാവും.
ഉദ്ദേശിച്ച ഫലവും കിട്ടില്ല. അപൂര്‍വമായി കിട്ടുന്ന അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കലാണു വിജയത്തിന്റെ അടിസ്ഥാനം. അവസരം ചെറുതാണെങ്കിലും കൃത്യമായ തയ്യാറെടുപ്പും ചിട്ടയൊത്ത പ്രവര്‍ത്തനവുമുണ്ടെങ്കില്‍ അത്ഭുതകരമായ നേട്ടമുണ്ടാക്കാം. എന്നാല്‍, ഇവിടത്തെ പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങളിലും പൊതുരംഗത്തുമെല്ലാം ശരിയായ ആസൂത്രണമില്ലായ്മയുടെ കുറവു നിഴലിച്ചുകാണാറുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വന്‍വിജയങ്ങളില്‍ കണ്ണു മിഴിച്ചിരിക്കുന്നവര്‍ ആ വിജയത്തിലെത്താന്‍ അവര്‍ നേരിട്ട ത്യാഗങ്ങളും ഒരുക്കങ്ങളും അതിനെടുത്ത സമയവും മനസ്സിലാക്കുന്നില്ല.


സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും മറ്റും വിജയഗാഥ രചിക്കാനാഗ്രഹിക്കുന്നവര്‍ തിരിച്ചറിയേണ്ടത് തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുകയും യഥാസമയങ്ങളില്‍ അത് പരിപോഷിപ്പിക്കുകയും ചെയ്യണമെന്നതാണ്. ചെറു ബിസിനസ്സില്‍പോലും തൊഴിലാളിയുടെ മികവും മിടുക്കും ഒഴിച്ചു കൂടാനാവാത്തതാണ്. മികച്ച ബഹുരാഷ്ട്രസ്ഥാപനങ്ങളെല്ലാം മറ്റെന്തിനേക്കാളും മനുഷ്യസമ്പത്ത് ശരിയായ രീതിയില്‍ കടഞ്ഞെടുക്കുന്നവരും നല്ല രീതിയില്‍ വിനിയോഗിക്കുന്നവരുമാണ് വെല്ലുവിളി നേരിടണമെങ്കില്‍ കാര്യക്ഷമതയുള്ള മാനേജ്‌മെന്റും വൈദഗ്ധ്യമുള്ള തൊഴിലാളികളുമുണ്ടായിരിക്കണം.
ഏല്‍പ്പിക്കപ്പെട്ട ജോലിയുടെ മുഴുവന്‍ വശങ്ങളുമറിയാത്ത, പെരുമാറ്റംകൊണ്ട് ഉപഭോക്താവിനെ ആകര്‍ഷിപ്പിക്കാന്‍ കഴിയാത്ത, പ്രവര്‍ത്തനമികവിനാല്‍ അവരെ തൃപ്തിപ്പെടുത്താനാവാത്ത, സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ കൂറില്ലാത്ത, കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സഹകരണത്തിന്റെയും മഹത്വമുള്‍ക്കൊള്ളാത്ത, ജോലിയോടുള്ള മനോഭാവം ശരിയല്ലാത്ത തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും അപകടത്തിലാണെന്നതില്‍ സംശയമില്ല. ഉപഭോക്താവ് അത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍ മറ്റു ബദല്‍ സംവിധാനങ്ങളില്ലാഞ്ഞും ഗതികേടു കൊണ്ടും മാത്രമായിരിക്കും.


തൊഴിലാളിക്കു തന്റെ പ്രവര്‍ത്തനമേഖലയ്ക്കും കാലഘട്ടത്തിനും അനുയോജ്യമായ ആഴത്തിലുള്ള അറിവുകളും സേവനത്തെയും ഉല്‍പ്പന്നത്തെയും കുറിച്ചുള്ള നല്ല അവബോധവും വില്‍പ്പന-സേവന തന്ത്രങ്ങളും ആശയവിനിമയത്തിന്റെ ലാളിത്യവും അവതരണത്തിന്റെ പുതുമയും പ്രവൃത്തിപഥത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജവവും അത്യന്താപേക്ഷിതമാണ്. ഇതിലേതെങ്കിലും കുറവുണ്ടെങ്കില്‍ യഥാസമയം ആവശ്യമായ പരിശീലനം നല്‍കേണ്ടതുണ്ട്.''പരിശീലനമാണ് സൈന്യത്തെ ആയുധമണിഞ്ഞ ആള്‍ക്കൂട്ടത്തില്‍നിന്നു വ്യത്യസ്തമാക്കുന്നത് '' എന്ന അമേരിക്കന്‍ ആര്‍മി ജനറലായിരുന്ന ഡോഗ്ലസ് മക്കാര്‍ഥറിന്റെ വാക്കുകള്‍ ഓര്‍ക്കുക. ശരിയായ പരിശീലനമില്ലാത്ത പട്ടാളം രാജ്യസംരക്ഷണത്തിനു കഴിവില്ലാത്ത ജനക്കൂട്ടമായിത്തീരും.


പരിശീലനമാണു തൊഴില്‍ മികവിനു പ്രധാനം. ഇന്നു ചുരുക്കം സ്ഥാപനങ്ങളിലെങ്കിലും തൊഴിലാളികള്‍ക്കു പരിശീലന പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. പരിശീലനപദ്ധതിക്കു വരുന്ന ചെലവ് പാഴ്‌ച്ചെലവല്ല, തൊഴില്‍മേഖലയിലെ നിക്ഷേപമാണെന്നാണു വിദഗ്ദാഭിപ്രായം. തൊഴിലാളികളെ പരിശീലനം നല്‍കി ഊര്‍ജസ്വലരും ഉത്സാഹികളും കാര്യക്ഷമതയുള്ളവരുമാക്കിയാല്‍ അവര്‍ സംരംഭങ്ങളെ വിജയത്തിലെത്തിക്കും.


ചില സ്ഥാപന മേധാവികള്‍ തൊഴിലാളികളുടെ മോശം സ്വഭാവത്തെക്കുറിച്ചും നിഷ്‌ക്രിയത്വത്തെക്കുറിച്ചും വിലപിക്കാറുണ്ട്. പ്രശസ്ത ഗ്രന്ഥകാരനും ചിന്തകനുമായിരുന്ന മാര്‍ക്ക് ടൈ്വനിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: 'പരിശീലനംകൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കാത്തതായൊന്നുമില്ല, നല്ല പരിശീലനം മോശമായ അവസ്ഥകളെ മാറ്റി നല്ലതിലേക്കെത്തിക്കുന്നു. നല്ല പരിശീലനം മനുഷ്യരുടെ യഥാര്‍ഥ കഴിവുകള്‍ പരിപോഷിപ്പിച്ചു ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അവരെ പ്രാപ്തമാക്കും.'
പരിശീലനം കൃത്യവും ശാസ്ത്രീയവുമായിരിക്കണം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശീലന ആവശ്യകതാ പഠനം നടത്തിയാണ് എന്തിലാണു പരിശീലനം നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടത്. അതേ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗുണം ചെയ്യൂ. പരിശീലനപദ്ധതിയിലെ ഓരോ മൊഡ്യൂളും ആ വിഷയത്തില്‍ അതുവരെ തൊഴിലാളികളുടെ നിലവാരനിര്‍ണയവും പരിശീലനത്തിനു ശേഷമുള്ള നിലവാര നിര്‍ണയവും നടത്തുന്നതു നല്ലതാണ്. പരിശീലനത്തിന്റെ നിലവാരവും ഗുണവും അളക്കുന്നതിനും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഇത് ഏറെ സഹായകരമാണ്.


നിലവാര നിര്‍ണയത്തിലൂടെ ഓരോ തൊഴിലാളിയുടെയും അഭിരുചിയും കഴിവുകളും മനസ്സിലാക്കി അവര്‍ക്കു കൂടുതല്‍ മികവു പുലര്‍ത്താന്‍ കഴിയുന്ന മേഖലയിലേക്കോ വിഭാഗത്തിലേക്കോ മാറ്റി സ്ഥാപിക്കാന്‍ കഴിയും. മനസ്സിനിണങ്ങാത്ത ജോലി ചെയ്യാന്‍ പല കാരണങ്ങളാലും നിര്‍ബന്ധിതരാകുന്നവരും ചെയ്യുന്ന ജോലിയില്‍ നൈപുണിയില്ലാത്തവരും അവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ടമാണു വരുത്തിവയ്ക്കുക.
സര്‍വമേഖലകളിലും ധ്രുതഗതിയിലുള്ള മാറ്റങ്ങളും നിരന്തരമത്സരവും നടക്കുന്ന ഇക്കാലത്ത് ഇന്നുള്ള അറിവും കഴിവും മാത്രം മതിയാകില്ല നാളേയ്ക്ക്. പ്രവര്‍ത്തനമേഖലയില്‍ ശോഭിക്കാനാവശ്യമായ കഴിവു വളര്‍ത്തിയെടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. സ്വയംനടത്തുന്ന വിലയിരുത്തലും പടിപടിയായി വളരാനുള്ള പ്രയത്‌നവും ദിനന്തോറും നാം ആവിഷ്‌ക്കരിച്ചേ മതിയാവൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  25 days ago