പോയാലി മലയില്‍ വീണ്ടും തീപിടിത്തം
മൂവാറ്റുപുഴ: പോയാലി മലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും തീ പിടിത്തം. മൂവാറ്റുപുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പോയാലി മലയുടെ പായിപ്ര ഭാഗത്തെ റബര്‍ തോട്ടത്തില്‍ ആദ്യം തീ പടര്‍ന്ന് പിടിച്ചത്. ഉടന്‍ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചങ്കിലും രാത്രിയായതോടെ വീണ്ടും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. വേനല്‍ കനത്തതോടെ മലയിലെ പുല്ലും കാടുകളും ഉണങ്ങി കരിഞ്ഞതാണ് തീപടര്‍ന്ന് പിടിക്കാന്‍ പ്രധാന കാരണം.
മലയുടെ താഴ് ഭാഗത്ത് റബര്‍ തോട്ടങ്ങളും വീടുകളും ഉള്ളതിനാല്‍ തീപടര്‍ന്ന് പിടിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് വിലയിരുത്തുന്നു. മലയുടെ മുകള്‍ ഭാഗത്ത് തീപടര്‍ന്ന് പിടിച്ചാല്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന് പരിസരത്തേക്ക് എത്താന്‍ കഴിയാത്തതും തീ അണയ്ക്കുന്നതിന് തടസമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."