കാരുണ്യ ഭവന പദ്ധതിയുമായി ജനസേവ ശിശുഭവന്‍
ആലുവ: നിര്‍ദ്ധന കുടുംബങ്ങളെ സഹായിക്കുന്നതിനായി ജനസേവ ശിശുഭവന്‍ കാരുണ്യ ഭവന പദ്ധതി ആരംഭിക്കുന്നു. കാരുണ്യ ഭവന പദ്ധതിയുടെ ആദ്യസംരംഭമായി നെടുമ്പാശ്ശേരി മധുരപ്പുറത്തുള്ള ജനസേവയുടെ സ്വന്തം സ്ഥലമായ ഒരുഏക്കര്‍ ഭൂമി മൂന്ന് സെന്റ് വീതം പ്ലോട്ടുകളാക്കി തിരിച്ച് നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി സൗജന്യമായി നല്‍കുവാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പദ്ധതിയുടെ ആദ്യ ഭൂമി ആലുവ സ്വദേശിനിയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ അനുമോള്‍ കെ. ജെ യുടെ കുടുംബത്തിനാണ് നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഭൂമി വിതരണ ചടങ്ങും ഇന്ന് രണ്ട് മണിക്ക് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജനസേവ വൈസ് ചെയര്‍പേഴ്‌സണ്‍ കവിയൂര്‍ പൊന്നമ്മ നിര്‍വഹിക്കും. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അദ്ധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയുമായി സഹകരിക്കുവാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0484 2606079, 2603379, 9633249216.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."