HOME
DETAILS
MAL
നിയമസഭാ തെരഞ്ഞെടുപ്പില്‍ മതധ്രുവീകരണം: ആര്.എം.പി
backup
May 30 2016 | 19:05 PM
കോഴിക്കോട്: നിമയസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതിനായി ഇരുമുന്നണികളും നടത്തിയ പരിശ്രമം ഭൂരിപക്ഷ വര്‍ഗീയതക്ക് വളര്‍ച്ച നല്‍കുകയാണ് ചെയ്തതെന്ന് ആര്.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അങ്ങേയറ്റം അപകടകരമായ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുകയും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് പരുക്കേല്ക്കുകയുമാണ് ഇരുമുന്നണികളും ചെയ്തത്.
ദേശീയപാത വികസനം, അതിവേഗ റെയില്‍പാത, ഗെയ്ല് പൈപ്പ് ലൈന്‍, ആതിരപ്പള്ളി പദ്ധതി വിഴിഞ്ഞം തുറമുഖം തുടങ്ങി കോര്‍പറേറ്റ് താല്പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ടു തന്നെ രംഗത്തിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനകള്‍ തെളിയിക്കുന്നത്. ഇതിനെതിരേ ജനകീയ സമര പ്രസ്ഥാനങ്ങളെ അണിനിരത്തി പോരാട്ടം സംഘടിപ്പിക്കുമെന്നും ആര്.എം.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."