ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്ക്: പ്രസ് ക്ലബിന് കോടതിയുടെ നോട്ടിസ്
തിരുവനന്തപുരം: ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്കുള്ള കോടതിവിലക്കിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി നോട്ടിസയച്ചു.
കരുനാഗപ്പള്ളി സബ് കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന തട്ടിപ്പ് പരാതിയില്‍ ശ്രീജിത്തിനെതിരേയും ആക്ഷേപം ഉയര്‍ന്നിരുന്നു. തട്ടിപ്പു സംബന്ധിച്ച് ജാസ് ടൂറിസം കമ്പനിയുടമയായ യു.എ.ഇ പൗരന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ശ്രീജിത്തിനെതിരേ വാര്‍ത്ത നല്‍കുന്നതില്‍ കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം വാര്‍ത്താസമ്മേളനം നടത്താന്‍ വരുന്ന വ്യക്തിയോട് കോടതി ഉത്തരവിനെപ്പറ്റി അറിയിക്കുന്നതും യുക്തമായ തീരുമാനം എടുക്കാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്യുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് പ്രസ് ക്ലബ്ബില്‍ പതിപ്പിച്ചിട്ടുണ്ട്.
അതേ സമയം വാര്‍ത്താസമ്മേളനം നടത്താന്‍ വരുന്നവരോട് അവര്‍ ഉന്നയിക്കാന്‍ പോകുന്ന വിഷയങ്ങള്‍ എന്താണെന്ന് പ്രസ് ക്ലബ് ചര്‍ച്ച ചെയ്യാറില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതില്‍ പ്രസ് ക്ലബിന് ഉത്തരവാദിത്തവും ഇല്ല. മാത്രമല്ല കോടതി ഉത്തരവിനെത്തുടര്‍ന്ന് പത്രസമ്മേളനം നടത്തരുതെന്ന് പറയില്ലെന്നും പ്രസ്‌ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."