വനിതാ കമ്മിഷന്‍ ഇടപെട്ടിട്ടും രക്ഷയില്ല; ഭാര്യയ്ക്ക് ചെലവിന് നല്‍കാത്ത പൊലിസുകാരന്റെ ജീവിതം കാമുകിക്കൊപ്പം
കോട്ടയം: വനിതാ കമ്മിഷന്‍ ഇടപെട്ടിട്ടും ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിന് പണം നല്‍കാതെ പൊലിസ് ഉദ്യോഗസ്ഥന്‍. ഭാര്യയെയും മക്കളെയും ചെലവിന് നല്‍കാതെ ദുരിതത്തിലാക്കിയ പൊലിസുകാരന്റെ ജീവിതം കാമുകിക്കൊപ്പം. ഈരാറ്റുപേട്ട സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ആലപ്പുഴ കരുവാറ്റ സ്വദേശി കെ.എന്‍ വിനോദ് കുമാറാണ് ഇത്തരത്തില്‍ കമ്മിഷന് നല്‍കിയ ഉറപ്പു പാലിക്കാതെ ഭാര്യയെയും മക്കളെ ദുരിതത്തിലാക്കുന്നത്.
വ്യത്യസ്ത കാരണത്താല്‍ സര്‍വീസില്‍ നിന്ന് പല തവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് വിനോദ്. രïു വര്‍ഷം മുന്‍പ് വനിതാ കമ്മിഷന്‍ 10000 രൂപ ചിലവിന് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ചെലവിന് നല്‍കിയില്ലെന്ന് മാത്രമല്ല, തന്നെയും മക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മെസേജുകള്‍ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേര്‍ത്ത് അപവാദം പറഞ്ഞുïാക്കുകയുമാണ് വിനോദും കാമുകി അഞ്ജനയും ചെയ്യുന്നതെന്നും മഹേശ്വരി പറയുന്നു.
ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയാണ്. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് തനിക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷനു മുന്നില്‍ ഉപവാസം നടത്താനൊരുങ്ങുകയാണ് ഈ വീട്ടമ്മ.
1999ലായിരുന്നു വിനോദിന്റെയും ഹരിപ്പാട് സ്വദേശിനിയായ മഹേശ്വരിയുടെയും വിവാഹം. മൂന്നുമക്കളില്‍ മൂത്തകുട്ടി രോഗിയാണ്. തുടര്‍ന്ന് വിനോദും അഞ്ജനയുമായി അടുപ്പത്തിലായതോടെ മഹേശ്വരിയെയും കുട്ടികളെയും വിനോദ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറക്കിവിട്ടെന്നും 2010 ഓടെ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെ ഇരുവരുടെയും ബന്ധം അറിഞ്ഞതിനെതുടര്‍ന്ന് അഞ്ജനയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."