കൂട്ടുമുഖം- ചെമ്പേരി റോഡില്‍ കയറ്റം കുറക്കല്‍ പ്രവൃത്തി തുടങ്ങി
ശ്രികണ്ഠപുരം: കൂട്ടുമുഖം-ചെമ്പേരി റോഡില്‍ ചുണ്ടക്കുന്നില്‍ കയറ്റം കുറക്കാന്‍ വീതികൂട്ടിയും മണ്ണെടുത്തും നടത്തുന്ന പ്രവര്‍ത്തി തുടങ്ങി. ഇതോടെ പാതയോരത്തെ വിട്ടുകാര് ദുരിതത്തിലായി. കൂട്ടുമുഖത്ത് നിന്ന് വളരെ എളുപ്പത്തില്‍ ചെമ്പേരിയിലെത്താന് പറ്റുന്ന റോഡിലെ ചുണ്ടക്കുന്നിലെ വലിയ കയറ്റം വര്‍ഷങ്ങളായി സുഗമമായ യാത്രക്ക് വിലങ്ങ് തടിയായിരുന്നു. ഈ റോഡിന്റെ കയറ്റം കുറക്കാന്‍ പതിറ്റാണ്ടിന് മുമ്പ് കെ.സി ജോസഫ് എം.എല്‍.എ കയറ്റം കുറക്കല്‍ പദ്ധതിക്ക് ഉദ്ഘാടനം നടത്തിയെങ്കിലും അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കയറ്റം കുറക്കല്‍ പണി തുടങ്ങിയതോടെയാണ് ചുണ്ടക്കുന്ന് പാതയോരത്തെ വിട്ടുകാര് ദുരിതത്തിലായാത്.ചുണ്ടക്കുന്നിലെ 700 മീറ്റര്‍ കയറ്റമാണ് കുറക്കുന്നത്. അതിനായി രണ്ടാള് പൊക്കത്തില്‍ റോഡ് കിളച്ചു തുടങ്ങിയതോടെ വീട്ടുകാര്‍ക്ക് റോഡിലേക്കിറങ്ങാന്‍ വഴിയില്ലാതായി.
റോഡ് പണിയെ തുടര്‍ന്ന് ഉയരുന്ന പൊടിയില്‍ മുങ്ങിയിരിക്കുകയാണ് വീടുകള്‍.റോഡുപണിക്ക് പാറ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനത്താല്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."