HOME
DETAILS

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

  
Web Desk
November 26, 2024 | 5:04 PM

Sambhal shots fired top of the body from country made gun

 

ലഖ്‌നൗ: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്നതില്‍ സംസ്ഥാന പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍. പ്രതിഷേധിച്ചവരുടെ കൂടെ ഇല്ലാത്തവര്‍ക്കും വെടിയേറ്റെന്നും കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് നാടന്‍ ബുള്ളറ്റുകള്‍ കണ്ടെടുത്തെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്നത്. 

സര്‍വെക്കെത്തിയ സംഘത്തെ അനുഗമിച്ച പൊലിസിന്റെ കൈവശം നാടന്‍ തോക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പള്ളിക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനങ്ങള്‍ പൊലിസ് തന്നെയാണ് തകര്‍ത്തതെന്നും അലി പറയുന്നു. അലിയുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമായിരുന്നു പള്ളിയില്‍ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ.

നാടന്‍ തോക്കുകളില്‍നിന്നുള്ള ബുള്ളറ്റുകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ഇത് പ്രക്ഷോഭകരുടെ ആയുധങ്ങളില്‍നിന്നുള്ള തിരയാണെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, സര്‍വേ സമയത്ത് പൊലിസിന് നടുവിലായിരുന്നു താനെന്നും ഈ സമയത്ത് ആരും പൊലിസിന് നേരെ വെടിവച്ചിട്ടില്ലെന്നും സഫര്‍ അലി ഉറപ്പിച്ച് പറയുന്നു. പള്ളിയിലെ പ്രശ്‌നം കേട്ട് ഓടിയെത്തിയ സമരക്കാര്‍ എന്തിന് പരസ്പരം വടിയുതിര്‍ക്കണം. അവര്‍ക്ക് കലാപമോ ആക്രമണമോ ലക്ഷ്യം ഉണ്ടെങ്കില്‍ പൊലിസിനെയാകുമല്ലോ തോക്ക് കൊണ്ട് ആക്രമിക്കുക? - അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ അധികൃതര്‍ക്ക് പങ്ക് ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ സഫര്‍ അലിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി.

നഈം ഗാസി, ബിലാല്‍, നുഅ്മാന്‍, മുഹമ്മദ് കൈഫ്, അയാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേരുടെയും അരക്ക് മുകളിലാണ് ബുള്ളറ്റുകള്‍ തുളച്ചുകയറിയത്. പലര്‍ക്കും ഒന്നിലധികം തവണയാണ് വെടിയേറ്റത്. മിക്കവരുടെ നെഞ്ചിലാണ് വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട അയാന്റെ പ്രായം 17 വയസ്സാണ്. നെഞ്ചിന്റെ വലതുഭാഗത്താണ് അയാന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരളിലും ശ്വാസകോശത്തിലും ഹൃദയത്തിലും തുളച്ചുകയറിയ ബുള്ളറ്റ് പിന്‍വശത്തിലൂടെ പുറത്തേക്ക് പോയെന്നും ഡോക്ടര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

2024-11-2622:11:16.suprabhaatham-news.png
 
നഈമിന്റെ ചിത്രവുമായി സഹോദരന്‍ തസ്ലിം

അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭല്‍ സംഘര്‍ഷത്തില്‍ യു.പി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംഭല്‍ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും രണ്ട് സ്ത്രീകളും പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുമുള്‍പ്പെടെ 25 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു. കണ്ടാലറിയുന്ന 2,750 പേര്‍ക്കെതിരെയും കേസെടുത്തു. സമാജ് വാദി പാര്‍ട്ടി നേതാവും സ്ഥലം എം.പിയുമായ സിയാഉദ്ദീന്‍ ബര്‍ഖിനെതിരേയും കേസുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  5 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  5 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  5 days ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  5 days ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  5 days ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  5 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  5 days ago