വിദ്യാഭ്യാസത്തിലെ കച്ചവട മനസ്ഥിതി അപകടകരം: പി.ജി മുഹമ്മദ്
മാവൂര്‍: വിദ്യാഭ്യാസം കൊണ്ട് മാനവിക മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന പൗരനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന ജന:സെക്രട്ടറി പി.ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. പഠനത്തിനു മുടക്കുന്നതനുസരിച്ചു ലാഭം കൊയ്യണമെന്ന കച്ചവട മനസ്ഥിതി അപകടകരമാണ്. ഈ ചിന്താഗതി വളര്‍ന്നാല്‍ ക്രിമിനലുകളായ വിദ്യാസമ്പന്നരാണുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി മാവൂര്‍ എസ്.ടി.യു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സിയാദ് കല്‍പ്പള്ളി അധ്യക്ഷനായി. ട്രെയിനര്‍ ബിലാല്‍ മുഹമ്മദ് മണ്ണാര്‍ക്കാട് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.പി അഹമ്മദ്, എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സി.ടി ശരീഫ്, ശാക്കിര്‍ പാറയില്‍, ശമീര്‍ പെരുവയല്‍, ഒ.എം നൗഷാദ്, യു.എ ഗഫൂര്‍, കെ. അലി ഹസന്‍, പഞ്ചായത്തംഗം കെ. ഉസ്മാര്‍, മുഹമ്മദ് അനസ് ഒ.പി, ജംഷാദ് കാവാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."