HOME
DETAILS
MAL
1993ലെ വേള്‍ഡ് ട്രേഡ് ബോംബ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ യുഎസ് ജയിലില്‍ മരിച്ചു
backup
February 19 2017 | 03:02 AM
ന്യൂയോര്‍ക്ക്: 1993ലെ വേള്‍ഡ് ട്രേഡ് ബോംബ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ അബ്ദല്‍റഹ്മാന്‍ (78) യുഎസ് ജയിലില്‍ മരിച്ചു. ജന്മനാ കാഴ്ച ശക്തിയില്ലാതിരുന്ന ഇയാള്‍ ബ്ലൈന്ഡ്ശൈഖ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. പ്രമേഹവും ഹൃദ്രോഗവും ആണ് മരണകാരണം.
1993 ഫെബ്രുവരി 26നായിരുന്നു ആറ് പേരുടെ മരണത്തിനിടയായ ബോംബാക്രമണമുണ്ടായത്. ഇതില്‍ നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
1995ലാണ്് ഉമറിനെ കുറ്റവാളിയെന്നു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."