സിറിയയിലേക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സഊദി; ഭക്ഷണം, മരുന്നുകൾ, എന്നിങ്ങനെ 81 ടൺ അവശ്യവസ്തുക്കളുമായി മൂന്നാം വിമാനം ദമാസ്കസിലെത്തി
റിയാദ്: സിറിയൻ ജനതക്ക് സഹായവുമായി സഊദിയുടെ മൂന്നാം വിമാനവും ദമാസ്കസിലെത്തി. ഭക്ഷണവും, മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങളുമാണ് സഊദി മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സഊദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍ററാണ് സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം പുറപ്പെട്ടത്. പിന്നീട് ഇതിന്റെ തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു.
81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ദിവസം രണ്ട് വിമാനങ്ങളിലായി സിറിയയിലെത്തിച്ചത്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ദമാസ്കസിലെത്തിയത്. സഹായമെത്തിക്കുന്നത് തുടരുന്നതിനായി റിയാദിനും ദമാസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിൽ കരമാർഗവും സിറിയൻ സഹോദരങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് കൈപിടിച്ചുയർത്താനുമുള്ള സഊദി അറേബ്യയുടെ മാനുഷികമായ ഇടപെടലിന്‍റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം പറഞ്ഞു.
Saudi Arabia has continued its humanitarian efforts in Syria, with a third plane arriving in Damascus carrying 81 tons of essential supplies, including food, medicine, and shelter materials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."