കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത് 30 കോടി
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നാട്ടുകാരെ വലച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് കെ.എസ്.ആര്.ടി.സി. നാലുദിവസംകൊണ്ട് 30.26 കോടി രൂപയാണ് കോര്‍പറേഷന്റെ ഖജനാവിലെത്തിയത്.
കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് കലക്ഷനാണ് നാലുദിവസവുമുണ്ടായത്. 16ന് ബസ് പണിമുടക്ക് ആരംഭിച്ചപ്പോള്‍തന്നെ സര്‍വിസുകളുടെ എണ്ണം കെ.എസ്.ആര്.ടി.സി വര്‍ധിപ്പിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ബസ് സമരത്തിന്റെ ആദ്യദിവസം 7.22 കോടി വരുമാനമുണ്ടാക്കി.
തൊട്ടുതലേദിവസം ലഭിച്ച 5.94 കോടിയില്‍ നിന്നാണ് ഈ വര്‍ധനവുണ്ടായത്.
സമരത്തിന്റെ രണ്ടാംദിവസമായ 17ന് 7.85 കോടിയായിരുന്നു വരുമാനം. മൂന്നാംദിവസം ഞായറാഴ്ചയായതിനാല്‍ വരുമാനം 6.69 കോടിയിലേക്ക് ചുരുങ്ങി. എന്നാല്‍, നാലാം ദിനമായ തിങ്കളാഴ്ച വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായി. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് കെ.എസ്.ആര്.ടി.സിയുടെ വരുമാനം 8.50 കോടിയിലേക്ക് കുതിച്ചുയരുകയായിരുന്നു. ഈമാസം 19 വരെയുള്ള കണക്കുകള്‍പ്രകാരം കെ.എസ്.ആര്.ടി.സി 111.20 കോടിയും കെ.യു.ആര്.ടി.സി 9.11 കോടിയും വരുമാനമുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."