ഗൗഥയില്‍ ആക്രമണം തുടരുന്നു: മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 294 പേര്‍
ഡമസ്‌കസ്: സിറിയന്‍ വിമതപ്രദേശമായ കിഴക്കന്‍ ഗൗഥയില്‍ സര്‍ക്കാര്‍ സൈനിക ആക്രമണം തുടരുന്നു. റഷ്യന്‍ പിന്തുണയോടെ ബഷാറുല്‍ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി. ബുധനാഴ്ച മാത്രം 27 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 60 കുട്ടികള്‍ ഉള്‍പ്പെടെ 294 പേര്‍ കൊല്ലപ്പെട്ടു. 1,440ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രൂക്ഷമായ ആക്രമണമുണ്ടായത് കഫ്ര് ബട്ട്‌ന നഗരത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക സംഘം പറഞ്ഞു. 300ല്‍ അധികം ആളുകള്‍ക്ക് വ്യോമാക്രമണത്തില്‍ പരുക്കേറ്റു.
വ്യോമാക്രമണം അല്ലെങ്കില്‍ പട്ടിണി, മരണം അരികെ
വിമതരുടെ ശക്തികേന്ദ്രമായി സിറിയയില്‍ ബാക്കിയുള്ള ഏക പ്രദേശമാണ് കിഴക്കന്‍ ഗൗഥ. 2013 മുതല്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ച്ചയായ ബോംബാക്രമണങ്ങളാണ് കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷനല്‍ പറഞ്ഞു. നഗരത്തിലെ ആറു ആശുപത്രികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഒരേ സമയത്ത് തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വ്യോമാക്രമണങ്ങള്‍ വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വന്‍ദുരന്തമായണ് ഇപ്പോള്‍ കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നതെന്നത്. ഓരോ മിനുറ്റുകളിലും 10-20 വ്യോമാക്രമണങ്ങളാണ് നടക്കുന്നത്. ഭക്ഷണമോ മരുന്നുകളോ അഭയകേന്ദ്രങ്ങളോ ഒന്നുമില്ല. അന്താരാഷ്ട്ര സമൂഹം ഇവിടെയുള്ള ജനങ്ങളെ ഉപേക്ഷിച്ചിരിക്കുകായാണ് കിഴക്കന്‍ ഗൗഥയില്‍ സേവനം ചെയ്യുന്ന ഡോ. ബസ്സാം പറഞ്ഞു. ഒന്നുകില്‍ ആക്രമണത്തില്‍, അല്ലെങ്കില്‍ പട്ടിണികിടന്ന് ഇവിടുത്തുകാര്‍ മരിക്കുമെന്ന സ്ഥിതിയിലാണ്.
തീവ്രവാദികളില്‍ നിന്ന് ഈ പ്രദേശം മോചിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സിറിയന്‍ സൈന്യത്തിന്റെ അവകാശ വാദം. എന്നാല്‍ സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍.
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സിറിയന്‍ സൈന്യം അക്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."