HOME
DETAILS

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

  
November 14 2024 | 15:11 PM

Hearing impaired student sexually assaulted in Thrissur A 34-year-old man was arrested

തൃശൂര്‍:സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലൈനിലുള്ള അമ്പഴക്കാടൻ വീട്ടിൽ തുബാൾക്കി (34) എന്നയാളാണ് ഈസ്റ്റ് പൊലിസ് പിടിയിലായത്.

കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ലൈംഗികാതിക്രമണ ഉദ്ദേശത്തോടെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമം കാണിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ എം ജെ,സബ് ഇൻസ്പെക്ടർ ബിപിൻ പി. നായർ, സീനിയർ സിവിൽ പൊലിസ് ഓഫീസർ സജീവൻ, സിവിൽ പൊലിസ് ഓഫീസർമാരായ പ്രദീപ്, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മുന്നിലെത്തി തൃശൂര്‍

Kerala
  •  11 days ago
No Image

കണ്ണൂരില്‍ തെരുവു നായയെ കണ്ടു പേടിച്ചോടി കിണറ്റില്‍ വീണു മരിച്ച കുട്ടിയുടെ ഖബറടക്കം ഇന്ന്

Kerala
  •  11 days ago
No Image

20 കോച്ചുകളുമായി തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് 10 മുതല്‍

Kerala
  •  11 days ago
No Image

ഡിജിറ്റൽ തെളിവ് എവിടെ? പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ. പ്രശാന്തിന്റെ കത്ത്

Kerala
  •  11 days ago
No Image

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

Kerala
  •  11 days ago
No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  12 days ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  12 days ago
No Image

മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം തീരുമാനം

Kerala
  •  12 days ago