വടക്കു കിഴക്കന്‍ മേഖലയില്‍ ബി.ജെ.പിയുടെ പരീക്ഷാ ദിനം ഇന്ന്; മേഘാലയ, നാഗാലന്‍ഡ് തെരഞ്ഞെടുപ്പ് തുടങ്ങി
കൊഹിമ/ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് തുടങ്ങി.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ഇവിടങ്ങളില്‍ കാറ്റ് അനുകൂലമാവുമോ എന്ന ആകാംക്ഷയിലാണ് ബി.ജെ.പി. കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികളെ പൂര്‍ണമായി ഇല്ലാതാക്കി സംസ്ഥാനം പൂര്‍ണമായും പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്. മതമടക്കം സകല ചീട്ടുകളും വീശിയായിരുന്നു ഇവിടങ്ങളില്‍ ബി.ജെ.പിയുടെ പ്രചാരണം.
അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം. മിസോറാമും മേഘാലയയും മാത്രമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശേഷിക്കുന്നത്
ഇരു സംസ്ഥാനങ്ങളിലും 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ 59 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണുക.
മേഘാലയയിലെ വില്യംനഗറില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടത്തെ വോട്ടെടുപ്പ് മാറ്റിവെച്ചത്. നാഗാലാന്‍ഡിലെ അംഗാമി മണ്ഡലത്തില്‍ എന്‍.ഡി.പി.പി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും വോട്ടെടുപ്പ് ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."