HOME
DETAILS

ശ്രീദേവിയ്ക്ക് യാത്രാമൊഴി

  
backup
February 28 2018 | 12:02 PM

sridevi-cremated-with-state-honours-thousands-pay-last-respects

മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നത്. മുംബൈ ലോഖണ്ഡ്വാലയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവച്ച നടി ശ്രീദേവിയുടെ മൃതദേഹത്തില്‍ ഒട്ടേറെ സഹപ്രവര്‍ത്തകരും ആയിരക്കണക്കിന് ആരാധകരും അദരാഞ്ജലി അര്‍പ്പിച്ചു.

ദുബൈയില്‍ വച്ച് മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി ഒന്‍പതോടെയാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്.

കേസ് നടപടികള്‍ അവസാനിപ്പിച്ച് ഇന്നലെ ഉച്ചയോടെ മൃതദേഹം ദുബൈ പൊലിസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ഇതോടെ നടിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്കും വിരാമമായി. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ദുബൈ എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിച്ചിരുന്നു. വൈകിട്ട് ആറരയോടെയാണ് മൃതദേഹവും വഹിച്ചുള്ള ചാര്‍ട്ടേഡ് വിമാനം മുംബൈയിലേക്ക് തിരിച്ചത്.

ദുബൈ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബില്‍ വീണാണ് ശ്രീദേവിയുടെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ തലയിലുള്ള മുറിവല്ല മരണകാരണമെന്ന് കണ്ടെണ്ടത്തിയതോടെ മൃതദേഹം വിട്ടു നല്‍കാന്‍ പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കുകയായിരുന്നു.
ഫൊറന്‍സിക് പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഗള്‍ഫ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യത്തിന്റെ ആലസ്യത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബാത്ത്ടബില്‍ വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു. ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറാണ് ഇവരെ ബാത്ത്ടബില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.റാസല്‍ഖൈമയില്‍ ബന്ധുവിന്റെ വിവാഹാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago