തര്‍ക്കത്തിലായിരുന്ന രണ്ട് ദ്വീപുകള്‍ സഊദിക്ക് നല്കാന് ഈജിപ്ത് സുപ്രിം കോടതി ഉത്തരവ്
ജിദ്ദ: തര്‍ക്കത്തിലായിരുന്ന രണ്ട് ദ്വീപുകള്‍ സഊദിക്ക് നല്കാന് ഈജിപ്ത് സുപ്രിം കോടതി ഉത്തരവ്. ഈജിപ്തിന്റെ കൈവശവുമുള്ള രണ്ട് ദ്വീപുകള്‍ സഊദിക്ക് നല്‍കാനാണ് കോടതി ഉത്തരവ് നല്‍കിയത്.
സഊദിക്ക് ദ്വീപ് നല്‍കാനുള്ള നീക്കം തടഞ്ഞ എല്ലാ കോടതി ഉത്തരവുകളും ഈജിപ്ത് സുപ്രിം കോടതി റദ്ദ് ചെയ്തു. പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ദ്വീപ് കൈമാറുന്നതിന് വിവിധ കോടതികള്‍ സ്റ്റേ ഏര്‍പ്പെടുത്തിയത്.
ചെങ്കടലില്‍ ഈജിപ്തിന്റെ അതീനധയിലുള്ള രണ്ട് ദ്വീപുകളാണ് തിറാനും സനാഫിറും. ഇത് സഊദിക്ക് എഴുതിക്കൊടുക്കാനായിരുന്നു ഈജിപ്ത് തീരുമാനിച്ചത്. ഈജിപ്തിന് സഊദി നല്കിയ നിക്ഷേപങ്ങള്‍ക്ക് പകരമായിരുന്നു ദ്വീപുകള്‍. എന്നാല്‍ നടപടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടായി. ചിലര്‍ കോടതിയില്‍ പോവുകയും കൈമാറ്റത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഈ സ്റ്റേയാണിപ്പോള് ഈജിപ്ത് സുപ്രിം കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."