ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനം വേണം
കാസര്‍കോട്: പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമെ വടക്കന്‍ കേരളത്തില്‍ താപനില ശരാശരിയില്‍നിന്നു നാലു ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ഏപ്രില്‍ 30 വരെ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
കനത്ത ചൂടില്‍ പല വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പരീക്ഷാ ഹാളിലേക്ക് കുടിവെള്ളം കൊണ്ട് വരുന്നതിനു വിദ്യാര്‍ഥികള്‍ക്ക് അനുമതി ഉണ്ട്. എങ്കിലും പരീക്ഷ ഹാളില്‍ തന്നെ സ്കൂളധികൃതര്‍ കുടിവെള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കാറ്റ് കടക്കാത്തതും ഫാനുകള്‍ ഇല്ലാത്തതുമായ ക്ലാസ് റൂമുകള്‍ ഉള്ള ഒട്ടനവധി വിദ്യാലയങ്ങള്‍ ജില്ലയിലുണ്ട്. ഇത്തരം ക്ലാസ് റൂമുകള്‍ പരീക്ഷാ ഹാളായി നിശ്ചയിച്ചാല്‍ വിദ്യാര്‍ഥികള്‍ ക്ലേശിക്കേണ്ടി വരുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."