കാട്ടുതീ ഫണ്ടിലും അഴിമതി കണ്ടെത്തിയത് വനംവകുപ്പ് വിജിലന്‍സ്
തിരുവനന്തപുരം: കാട്ടുതീ തടയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍.
വനംവകുപ്പിന്റെതന്നെ വിജിലന്‍സ് വിഭാഗമാണ് ഈ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്. 2014 മുതല്‍ 2017 വരെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലാണ് കാട്ടുതീ തടയുന്നതിനുള്ള ഫണ്ടില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
കാട്ടൂതീ പടര്‍ന്ന് വനവും വന്യജീവികളും നശിക്കാതിരിക്കാന്‍ വര്‍ഷം തോറും വേനല്‍ക്കാലത്തിനു മുമ്പ് വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ ബൗണ്ടറികള്‍ തെളിക്കാറുണ്ട്. ഫയര്‍ലൈനുകള്‍ക്കൊപ്പം വനപാലകര്‍ക്ക് ഉള്‍വനത്തിലേക്ക് കടന്ന് നിരീക്ഷണം നടത്തുന്നതിന് ട്രക്ക് പാത്തുകളും സ്ഥാപിക്കാറുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാര്‍ ഡിവിഷനില്‍ അനുവദിച്ച ഫണ്ടില്‍ മാത്രം വന്‍ അഴിമതി നടന്നതായാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
മൂന്നാര്‍ ഡിവിഷനില്‍പെട്ട ഷോല, ഇരവികുളം, ചിന്നാര്‍ എന്നീ മൂന്ന് റെയിഞ്ചുകളിലും ഇത്തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പണം വിനിയോഗിച്ചതിന്റെ കണക്കു പ്രകാരം നിര്‍മിച്ച ട്രക്ക് പാത്തുകള്‍ ഷോല മേഖലയില്‍ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. പ്രാദേശിക പേരുകളുമായി ബന്ധമില്ലാത്ത വിവിധ പേരുകളില്‍ പോലും മെയിന്റനന്‍സ് ജോലികള്‍ നടന്നിട്ടുണ്ട്.
വെറും 12 കിലോമീറ്റര്‍ സ്‌ക്വയര്‍ വിസ്താരമുള്ള മതികെട്ടാന്‍ ഷോലയില്‍ 21 കിലോമീറ്റര്‍ ട്രക്ക് പാത്ത് നിര്‍മിക്കുകയും 66 കിലോമീറ്റര്‍ ഫയര്‍ലൈന്‍ തെളിക്കുകയും ചെയ്തതായി കാണിച്ചിരിക്കുന്നത് നഗ്നമായ അഴിമതിയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവയ്‌ക്കൊന്നും ബില്‍ രജിസ്റ്ററോ, വര്‍ക്ക് രജിസ്റ്ററോ ജോലിയുടെ കൃത്യമായ രേഖകളോ ഇല്ല. ഷോല മേഖലയിലേക്ക് കിട്ടിയ ഫണ്ട് ക്രമക്കേടിലൂടെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഇതിലൂടെ തെളിയുന്നത്.
ഷോല റെയിഞ്ചിലെതന്നെ പാമ്പാടും ഷോല, ആനമുടി ദേശീയോദ്യാനങ്ങളില്‍ 2014 മുതലുള്ള മൂന്ന് വര്‍ഷക്കാലവും ക്രമക്കേട് നടന്നിട്ടുണ്ട്. പാത്തുകളുടെ നീളത്തിലും എണ്ണത്തില്‍ വിജിലന്‍സ് വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. 2014-15 വര്‍ഷത്തെ രേഖകള്‍ കണ്ടെത്താന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."