ചര്‍ച്ച് ആക്ട് പ്രചാരകന്‍ ജോസഫ് വര്‍ഗീസിന് നേരെ വീണ്ടും ആക്രമണം
കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന പ്രൊഫ. ജോസഫ് വര്‍ഗീസിന് നേരെ വീണ്ടും ആക്രമണം.
ജന്മദിനം പ്രമാണിച്ച് ഇടപ്പള്ളി പള്ളിക്കു മുന്നില്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖത്തും വയറിനും പരുക്കേറ്റ ജോസഫ് വര്‍ഗീസിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചര്‍ച്ച് ആക്ടിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു ജോസഫ് മധുരപലഹാരങ്ങള്‍ വിതരണംചെയ്തത്. ആദ്യം രണ്ടുപേരാണ് ജോസഫിനുനേരെ തിരിഞ്ഞത്. ഇവര്‍ കൈയിലുണ്ടായിരുന്ന ലഘുലേഖ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. ജോസഫ് ചെറുത്തുനിന്നതിനെ തുടര്‍ന്ന് കൂടുതല്‍പേര്‍ പള്ളിക്കുള്ളില്‍ നിന്നെത്തി മര്‍ദിച്ചു. മര്‍ദനത്തിനുശേഷം ഇവര്‍ പള്ളിക്കുള്ളിലേക്ക് പോകുകയായിരുന്നു. ജോസഫിന്റെ വയറ്റിലും മുഖത്തും ചവിട്ടേറ്റു. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പള്ളിക്കുസമീപം സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ഇത് പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാകുമെന്നും ജോസഫ് വര്‍ഗീസിന്റെ മകളും അഭിഭാഷകയുമായ ഇന്ദുലേഖ പറഞ്ഞു. ക്രൈസ്തവ സഭകളില്‍ ജനാധിപത്യം വേണമെന്നും സ്വത്തുക്കള്‍ വിശ്വാസികളടങ്ങുന്ന സമിതി കൈകാര്യം ചെയ്യണമെന്നുമാണ് ചര്‍ച്ച് ആക്റ്റിലൂടെ പറയുന്നത്. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ നേരത്തേ പലതവണ ജോസഫിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."