വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖ നിര്‍മാണത്തിനെത്തിച്ച ഡ്രഡ്ജറുകള്‍ ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്നുവെന്നാണ് ഇതിനു കാരണമായി അദാനി ഗ്രൂപ്പ് പറയുന്നത്. ഇക്കാര്യം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഓഖി ദുരന്തം പദ്ധതിക്ക് പ്രതിസന്ധിയുണ്ടാക്കി. ഡ്രഡ്ജിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഓഖി ദുരന്തം ബാധിച്ചു. അതുകൊണ്ട് നിശ്ചയിച്ച സമയത്ത് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു. 1460 ദിവസങ്ങള്‍കൊണ്ട് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. നിലവിലെ അവസ്ഥയില്‍ ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ഡ്രഡ്ജിങ് ജോലികള്‍ ഇതുവരെ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാനായത്.
53 ഹെക്ടര്‍ കടല്‍ നികത്തേണ്ടയിടത്ത് 33 ഹെക്ടര്‍ മാത്രമാണ് നികത്താനായത്. പുലിമുട്ട് നിര്‍മാണത്തിന്റെ ജോലികളും ഇഴഞ്ഞുനീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."