കേന്ദ്രസര്‍ക്കാര്‍ വെറുക്കപ്പെട്ടതായി മാറി: പിണറായി വിജയന്
ചെങ്ങന്നൂര്‍: ബി.ജെ.പി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ വെറുക്കപ്പെട്ടതായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പിടിച്ചടക്കുമെന്ന തോന്നലുളവാക്കി മുന്നേറിയ ബി.ജെ.പി നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നും ഘടകകക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ യു.പിയിലും രാജസ്ഥാനിലും പഞ്ചാബിലും ബി.ജെ.പിക്ക് ദയനീയ പരാജയമാണ് ഉണ്ടായത്. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകളുമായി സമരസപ്പെട്ടുപോകുന്നതാണ് കോണ്‍ഗ്രസ് നയം. കോണ്‍ഗ്രസ് സ്വാധീനമുളളിടത്ത് ബി.ജെ.പി സ്വാധീനം ഉറപ്പിച്ചതായും പിണറായി പറഞ്ഞു. അധികാരത്തിലെത്തിയതോടെ ത്രിപുരയില്‍ സംഘ്പരിവാര്‍ നടത്തിയ കൊലപാതകങ്ങളും അതിക്രമങ്ങളും നാം കണ്ടതാണ്. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു നിയമസഭാംഗം ഉണ്ടായത് ബി.ജെ.പിയുടെ ശക്തികൊണ്ടല്ല മറിച്ച് കോണ്‍ഗ്രസ് സഹായംകൊണ്ടാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ നിന്നും വര്‍ഗീയ കലാപത്തില്‍ നിന്നും മുക്തമായ സംസ്ഥാനം കേരളം മാത്രമാണ്. ഇതിന് മുഖ്യമായ പങ്ക് ഇടതുപക്ഷത്തിനാണെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."