സഊദിയില്‍ ഹോട്ടല്‍ രംഗത്തും സ്ത്രീകള്‍
ജിദ്ദ: സഊദിയില്‍ സ്ത്രീ ശാക്തീകരണത്തിന് പുതിയ മുഖമൊരുക്കി ഹോട്ടല്‍ രംഗത്തും സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങി. 41 സഊദി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്.
സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്‌കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. വളരെ സന്തോഷകരമായ അനുഭവമെന്നാണ് ആദ്യമായി ഹോട്ടല്‍ രംഗത്ത് ജോലിക്ക് കയറിയ സേവദോശ്ി വനിതകള്‍ അഭിപ്രായപ്പെട്ടത്.
ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്.
സഊദിയിലെ ആദ്യത്തെ ഡി.ജെ പാര്‍ട്ടി കിങ് അബ്ദുല്ല ഇക്കോണമിക്ക് സിറ്റിയില്‍ ജൂണ്‍ 17 നു നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സമൂഹം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."