വരുമാനമില്ലാത്ത ജലവിതരണം നിര്‍ത്തലാക്കും
തിരുവനന്തപുരം: വരുമാനമില്ലാത്ത ജലവിതരണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ജലവിഭവ വകുപ്പ്. വരുമാനം ലഭിക്കാത്ത ജലവിതരണത്തിന്റെ അളവ് പ്രതിവര്‍ഷം അഞ്ചുശതമാനം വീതം കുറയ്ക്കാനാണ് നടപടി. ഭാവിയില്‍ പൊതുഇടങ്ങളിലെ സൗജന്യ ജലവിതരണ പൈപ്പുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കാനാണ് നീക്കം. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി മാത്യൂ ടി. തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിവര്‍ഷം രണ്ടുലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കും. അടുത്ത സാമ്പത്തികവര്‍ഷം 2,000 കുടുംബങ്ങള്‍ക്ക് 10,000 യൂനിറ്റ് സംഭരണശേഷിയുള്ള മഴവെള്ള സംഭരണികള്‍ സ്ഥാപിക്കും. ജലനിധി പദ്ധതിയുടെ മൂന്നാംഘട്ടം 100 പഞ്ചായത്തുകളില്‍കൂടി വ്യാപിപ്പിക്കും. നദികളിലെ വെള്ളം ജലസേചനത്തിനും മറ്റും ഉപയോഗപ്പെടുത്തുന്നതിനായി നദികളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ എട്ടുനദികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലിനീകരണം സംഭവിച്ച പുഴകളുടെ പുനരുജ്ജീവനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയില്‍ മാതൃകാപരമായി പൂര്‍ത്തിയാക്കിയ വരട്ടാര്‍ പുഴ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ട് ഉപയോഗം കഴിഞ്ഞ വര്‍ഷം 69 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."