കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതി ഉദ്ഘാടനം ഇന്ന്
കൊല്ലം: സംസ്ഥാനത്തെ കന്നുകാലികളെ കുളമ്പുരോഗ വിമുക്തമാക്കുന്നതിനുള്ള കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതിയുടെ 20ാം ഘട്ടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണംവനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് നാലിന് ആയൂര്‍ ആമ്പാടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അധ്യക്ഷയാകും. മള്‍ട്ടി സ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് എന്‍.കെ പ്രേമചന്ദ്രന് എം.പിയും കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സന്തോഷും ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ ഡയറക്ടര്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.സി ബിനു, ബി സരോജാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.എസ് അജയകുമാര്‍, കെ ഷിബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.ശ്രീലക്ഷ്മി, ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാധാമണി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് റ്റി ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര് രജിമോള്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍ സഹീര്‍, വിവിധ രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എസ് ബാബു സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ആനി മേരി ഗോണ്‍സാല്‍വസ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."