കിട്ടാക്കടം പിരിച്ചെടുക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞം തുടങ്ങി
തിരുവനന്തപുരം: കിട്ടാക്കടമായി കിടക്കുന്ന കോടിക്കണക്കിനു രൂപ പിരിച്ചെടുക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണ യജ്ഞം തുടങ്ങി. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ മാസം ഒന്നുമുതല്‍ കുടിശ്ശിക നിവാരണ യജ്ഞം ആരംഭിച്ചിരിക്കുന്നത്. 20 വരെയാണ് കുടിശ്ശിക നിവാരണ യജ്ഞം.
കിട്ടാക്കടമായി കിടക്കുന്ന പണത്തില്‍ പരമാവധി പിരിച്ചെടുക്കുന്നതിനായി നിരവധി ഇളവുകളും യജ്ഞത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പലിശ നിരക്കിലും സര്‍ചാര്‍ജിലും 50 ശതമാനം ഇളവ്, പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കല്‍, വെള്ളക്കരം സംബന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ പരമാവധി ഇളവ് നല്‍കാനും യജ്ഞത്തിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് 332 കോടിയും മറ്റു വകുപ്പുകള്‍ എല്ലാം ചേര്‍ന്ന് 112 കോടിയും കൂടാതെ ഗാര്‍ഹിക ഉപഭോക്താക്കളുടേതായി 600 കോടിയോളം രൂപയും വാട്ടര്‍ അതോറിറ്റിക്ക് കുടിശ്ശികയായുണ്ട്.
ശമ്പളം, പെന്‍ഷന്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടി വരികയും വരവ് കുറയുകയും കുടിശ്ശിക വര്‍ധിക്കുന്നതുമാണ് വാട്ടര്‍ അതോറിറ്റിയിലെ സാഹചര്യം. വരവിനെക്കാള്‍ 31 കോടിരൂപ മാസംതോറും ചെലവിനായി വേണ്ടിവരുന്ന അവസ്ഥയാണ് വാട്ടര്‍ അതോറിറ്റിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."