തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു
മേട്ടുപ്പാളയം: ക്ഷേത്രത്തില്‍ നിന്ന് നല്കിയ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു. 40ഓളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോയമ്പത്തൂരിലെ മേട്ടുപ്പാളയം മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം.
നാടാര്‍ കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ആരംഭിച്ച ഉത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമത്തിനുള്ള അവല്‍പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക് നെയ്യാണ് വിഷബാധക്ക് കാരണമെന്ന് മേട്ടുപ്പാളയം പൊലിസ് അറിയിച്ചു.
പരിശോധനയില്‍ പാചകക്കാരന്റെ അശ്രദ്ധയെതുടര്ന്ന് നെയ്യ് മാറി ഒഴിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളക്ക് നെയ്യ് എന്ന പേരില്‍ വിളക്ക് കത്തിക്കാനായി തമിഴ്നാട്ടില്‍ ഉപയോഗിക്കുന്നത് ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. വിലകുറഞ്ഞ ഇതില്‍ നെയ്യുണ്ടാക്കുമ്പോള് അതില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളും ഡാല്‍ഡയും മറ്റുചില രാസവസ്തുക്കളും ചേര്‍ത്താണ് വിളക്ക് നെയ്യ് ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."