HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ബില്‍: ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് മന്ത്രി എ.കെ ബാലന്
backup
April 07 2018 | 13:04 PM
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലന്. ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ തിരിച്ചയച്ചതില്‍ വിയോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനാപരവും നിയമപരവുമായ നിലപാടാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ അത് അംഗീകരിക്കുന്നു. പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ബില്‍ കൊണ്ടുവന്നത്. നിയമപരമായി ഇക്കാര്യത്തില്‍ പിഴവില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ സദാശിവം ബില്ല് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."