കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സര്‍ക്കാരിന്റെ കൈതാങ്ങ്
കഠിനംകുളം: പരാധീനകളുടെ നടുവില്‍ നട്ടം തിരിയുന്ന കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സര്‍ക്കാരിന്റെ കൈതാങ്ങ്.5.69 കോടി രൂപയുടെ വന്‍ വികസന പദ്ധതിയകളാണ് സ്‌കൂളിനെ ലഭിക്കാന്‍ പോകുന്നത്
ഇതിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന് പുറമേ സംഭാവനകളിലൂടെ ധനസമാഹരണം കൂടിയാകുമ്പോള്‍ കഴക്കൂട്ടം വിദ്യാലയ മുത്തശി ഹൈടെക്കായി മാറും.
ടെക്‌നോപാര്‍ക്, കിന്‍ഫ്ര എന്നിവി ടങ്ങളിലെ കമ്പനികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവരുടെ സഹായം ഉറപ്പാക്കിയാണ് സ്‌കൂള്‍ വികസനം സാദ്ധ്യമാക്കുന്നത്.
ക്ലാസ് മുറിയിലെ ഭൗതിക സൗകര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, വിനിമയരീതി, അധ്യാപക പരിശീലനം, മൂല്യനിര്‍ണയം, ഭരണ മോണിറ്ററിംഗങ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒത്തുചേരുമ്പോള്‍ സ്‌കൂള്‍ ഹൈടെക്കായി മാറും.
സ്മാര്‍ട്ട് ക്ലാസുകള്‍ മാത്രമുള്ള ബഹുനില മന്ദിരങ്ങള്‍, അത്യാധുനിക ലാബ്, ഡിജിറ്റല്‍ ലൈബ്രറി, ആയിരംപേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം, മഴവെള്ള സംഭരണി, സോളാര്‍ പാനല്‍, ബാസ്‌ക്കറ്റ് ബോളിനും വോളിബോളിനുമായി മിനി സ്‌റ്റേഡിയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നി സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി വരാന്‍ പോകുന്നത്.
സ്‌കൂളിലെ കാലപഴക്കം ചെന്ന മുഴുവന്‍ ഓടിട്ട കെട്ടിടങ്ങളും പൊളിച്ചുമാറ്റും. പുതുതായി നിര്‍മിക്കുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ പ്രൊജ്റ്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളും ഒരുക്കുന്നതോടെ മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ടാകും.
പ്രൊഫഷണല്‍ കോളജ് മാതൃകയിലുള്ള ബെഞ്ചുകളും ഡെസ്‌ക്കുകളുമാണ് ഇവിടെയുണ്ടാകുക. വിപുലമായ കംപ്യൂട്ടര്‍ ശൃംഖലയുടെ സേവനവും ക്ലാസുകള്‍ക്ക് നല്‍കും. കളിസ്ഥലമില്ലാത്ത സ്‌കൂളുകളുടെ പട്ടികയില്‍ നിന്നും കഴക്കൂട്ടം ഗവ.ജി.എച്ച്.എസ്.എസിന് മോചനം ലഭിക്കുന്നുവെന്നതാണ് മറ്റൊരു സൗഭാഗ്യം.
മധ്യഭാഗത്തുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നാലുവശത്തായി പുതിയ മന്ദിരങ്ങള്‍ വരുന്നതോടെ അരയേക്കറോളം സ്ഥലം കളി സ്ഥലത്തിനായി കണ്ടെത്താന്‍ കഴിയും, ഇവിടെ വോളിബോള്‍, ബാസ്‌ക്കറ്റ്ബാള്‍ തുടങ്ങിയവയ്കായി പ്രത്യാക ക്വാര്‍ട്ടുകളുണ്ടാകും. ഹൈടെക് അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 26 ന് കഴക്കൂട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
2019 ജനുവരി ഒന്നിന് മുന്‍പു പദ്ധതി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം. ഇതിന്റെ സ്വാഗത സംഘ രൂപിക്കരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മേയര്‍ വി.കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
സിനിമാനടന്‍ പ്രംകുമാര്‍, എം.എസ് അനില്‍, അണീയൂര്‍ പ്രസന്നന്‍, മേടയില്‍ വിക്രമന്‍, ഏരിയ കമ്മിറ്റി സെക്രട്ടറി, ശ്രീകാര്യം അനില്‍, കൗണ്‍സിലര്‍ ബിന്ദുകുമാരി, കഴക്കൂട്ടം എ.സി അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."