ഹര്‍ത്താലുകള്‍ കൊണ്ട് എന്തു നേടി
ഹര്‍ത്താലുകള്‍ കൊണ്ട് നമ്മള്‍ എന്താണ് നേടിയത്. കേള്‍ക്കുമ്പോഴേക്കും ഹര്‍ത്താല്‍ ആഘോഷിക്കുന്നവരാണ് പലരും. എന്നാല്‍, ഇത്രയും കാലം കൊണ്ട് എന്ത് നേടി എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും ജനങ്ങള്‍ തന്നെയാണെന്നാണു വാദം. എന്നാല്‍, അവര്‍ അത് അംഗീകരിക്കുന്നു എന്നത് കൊണ്ടല്ല, മറിച്ച് സംഘടിതമായ ആക്രമണങ്ങളെ നേരിടാന്‍ ശക്തിയില്ലാത്തത് കൊണ്ട് മാത്രമാണ്.
വന്നുവന്ന് ഊരും പേരുമില്ലാതെ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും സോഷ്യല്‍ മീഡിയകളില്‍ നടന്നുവരുന്നുണ്ട്.
അത് ചെയ്യുന്നവര്‍ ആരെന്നൊ എന്തിനെന്നൊ അറിയാതെ ചൂണ്ടയില്‍ കുടുങ്ങുന്നവരും വളരെയേറെയുണ്ട്. വികാരങ്ങള്‍ക്കതീതമായി ചിന്തിക്കാനാണ് ഓരോ വിവേകിയും ശ്രമിക്കേണ്ടത്. കശ്മിരില്‍ പിഞ്ചു ബാലിക ക്രൂരമായി കൊല ചെയ്യപ്പെട്ടത് അറിയാത്തവരായി കേരളത്തില്‍ ആരുമുണ്ടാകാന്‍ ഇടയില്ല.
അതിലുള്ള പ്രതിഷേധം പല വഴികളിലൂടെ നമ്മള്‍ പ്രകടിപ്പിച്ചതുമാണ്. കേരളത്തില്‍ ഉയര്‍ന്നുവന്ന ഈ പ്രതിഷേധ ജ്വാലയെ വഴിതിരിച്ച് വിടാനാണോ അക്രമസമര മുറ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുപോലും സംശയിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."